Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഘപരിവാറിനെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയൊരുക്കിയത് കാന്തപുരത്തിന്റെ സംഘടന; സുന്നി ഫോഴ്‌സ് വളര്‍ന്നത് തിയേറ്റര്‍ കത്തിച്ചും മതം വളര്‍ത്തിയും; ഇസ്ലാമിക ഭീകരരുടെ ആസൂത്രണം മൂന്ന് പതിറ്റാണ്ടു മുമ്പേ

അനീഷ് അയിലംbyഅനീഷ് അയിലം
Oct 23, 2019, 01:43 pm IST
inKerala

കൊച്ചി:  സംസ്ഥാനത്തെ സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ഉന്മൂലനം ചെയ്യാന്‍ മൂന്നുപതിറ്റാണ്ടിന് മുമ്പേ ഇസ്ലാമിക ഭീകരസംഘടനകള്‍ പദ്ധതി തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ച ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്‌ത്തിവച്ച് എല്‍ഡിഎഫും പിന്നീട് യുഡിഎഫും ഇത്തരം സംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 

തൊഴിയൂര്‍ സുനില്‍കമാറിനേയും മോഹന ചന്ദ്രനേയും വധിച്ച ഭീകര സംഘടനയായ ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ യുടെ തുടക്കം കുറിച്ചത് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ (എ.പി. അബൂബക്കര്‍ മുസലിയാര്‍) രൂപീകരിച്ച ‘സുന്നി ടൈഗര്‍ ഫോഴ്‌സി'(എസ്‌ടിഎഫ്)ലൂടെയെന്ന് 1997 ലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് പിന്നിലും സുന്നി ടൈഗര്‍ ഫോഴ്‌സാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുസ്ലിം ഭീകര സംഘടനയായ അല്‍-ഉമ, ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്നിവയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്നത്തെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പൂഴ്‌ത്തിവയ്‌ക്കുകയായിരുന്നു. 

അല്‍-ഉമയെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. 1995 ഡിസംബര്‍ 29 ന് വാടാനപ്പിള്ളി രാജീവ്, 1996 ആഗസ്ത് ഒമ്പതിന് മതിലകം സന്തോഷ്, 1996 ആഗസ്ത് 14 ന് കൊല്ലങ്കോട് മണി, 1996 ആഗസ്ത് 23 ന് വാളഞ്ചേരി മഠത്തില്‍ താമി എന്നിവര്‍ കൊല്ലപ്പെട്ടു. താമിയുടെ കൊലപാതകത്തിലെ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യവെയാണ് 1995 ആഗസ്ത് 18 ന് വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ  മോഹനചന്ദ്രന്റേത് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ ആസൂത്രണം ചെയ്ത കൊലപാതകം ആയിരുന്നെന്ന് വെളിപ്പെടുത്തുന്നത്. മോഹനചന്ദ്രന്റെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതും ഇതേ ഭീകര സംഘടനയെന്ന് കണ്ടെത്തി. അപ്പോഴേക്കും സുനിലിന്റെ കൊലപാതകികളെന്ന് പോലീസ് കണ്ടെത്തിയവരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ ലഭിച്ച് ജയിലിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ  ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നായനാര്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും അന്ന് അത് പൂഴ്‌ത്തി വച്ചു.  തൊഴിയൂര്‍ സുനില്‍കുമാറിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ പിടികൂടാത്തതിനെതിരെ സിപിഎമ്മില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആ കേസ് മാത്രം പുനരന്വേഷിക്കാന്‍  നായനാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ആ കേസിലാണ് ഇപ്പോള്‍ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആറ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അന്‍വാരി എന്ന സെയ്ദലവി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ചിന്റെ  അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

 ജം ഇയ്യത്തുല്‍ ഇസ്ഹാനിയ സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്ന്

 സുന്നികളിലെ എതിര്‍ വിഭാഗത്തില്‍  നിന്ന് പള്ളികള്‍ പിടിച്ചെടുക്കാന്‍  കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രൂപീകരിച്ച സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നാണ് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ രൂപപ്പെടുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കോഴിക്കോട് മുജാഹിദ് സെന്ററില്‍ ബോംബ് വച്ചവരില്‍ പ്രധാനിയായ ഉസ്മാന്‍ മുസലിയാര്‍ ആയിരുന്നു ടൈഗര്‍ ഫോഴ്‌സിന്റെ വോളന്റിയര്‍ ക്യാപ്റ്റന്‍. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് പിന്നിലും ഉസ്മാന്‍ മുസലിയാര്‍ക്കും സുന്നി ടൈഗര്‍ഫോഴ്‌സിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറത്തെ തിയേറ്റര്‍ കത്തിക്കല്‍, ശരിയത്ത് നിയമം കര്‍ശനമാക്കല്‍, എതിര്‍ക്കുന്നവരെ കായികമായി നേരിടല്‍, മതം വളര്‍ത്തല്‍ തുടങ്ങിയവ ഇവരുടെ നേതൃത്വത്തില്‍ നടന്നു. 

 അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയോടെ  സുന്നി ടൈഗര്‍ ഫോഴ്‌സ്, അബ്ദുള്‍ നാസര്‍ മദനിയുടെ ഇസ്ലാമിക് സേവാ സംഘ് (ഐഎസ്എസ്), സിമി എന്നിവയിലെ തീവ്രസ്വഭാവമുള്ള അംഗങ്ങളുമായി ഒത്തുചേര്‍ന്ന്  രൂപീകരിച്ച ഭീകരരുടെ കോര്‍ഗ്രൂപ്പാണ് ‘ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ’. 1994ല്‍ കാന്തപുരം അബൂബക്കറുമായി ഈ ഗ്രൂപ്പ്  തെറ്റിയതോടെ ഉസ്മാന്‍ മുസലിയാര്‍, അന്‍വാരി എന്ന സെയ്ദലവി എന്നിവര്‍ ചേര്‍ന്ന് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’യുടെ നേതൃത്വത്തില്‍ ഭീകര പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.