Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അതിഥിയായെത്തിയ മഹാദേവന്‍

സാവിത്രി by സാവിത്രി
Oct 12, 2019, 02:29 am IST
in Samskriti

മഹാരാഷ്‌ട്രയിലെ വിരാംഗാവ് സ്വദേശിയായിരുന്നു മേഘ. സദാസമയവും ശിവപഞ്ചാക്ഷരി ജപിച്ചു നടന്നൊരു സാധു ബ്രാഹ്മണന്‍. ശിവഭക്തനായ മേഘ വിരാംഗാവിലെ റാവു ബഹാദുര്‍ എച്ച്. വി. സാഥേയുടെ പാചകക്കാരനായിരുന്നു.

ശിവന്റെ അവതാരമായ ബാബയുടെ കഥകള്‍ സാഥേയാണ് മേഘയ്‌ക്ക് പറഞ്ഞു കൊടുത്തത്. മേഘയെ ഷിര്‍ദിയിലേക്ക് പറഞ്ഞയച്ചതും സാഥേയായിരുന്നു. മേഘയുടെ ജീവിതത്തിനതൊരു വഴിത്തിരിവായി.  

ബാബയുടെ പാദസേവയില്‍ ആത്മസായൂജ്യമറിഞ്ഞ് ശേഷിച്ച കാലമത്രയും മേഘ ഷിര്‍ദിയില്‍ കഴിഞ്ഞു.

ദ്വാരകാമായിയില്‍, നിറഞ്ഞ ഭക്തിയോടെ എല്ലായ്‌പ്പോഴും ബാബയ്‌ക്കരികെ മേഘയുണ്ടാകും. തൊട്ടരികെയുള്ള സാഥേവാഡയില്‍ വിശ്രമിക്കാനായി  പോകുമ്പോള്‍  കൈയില്‍ ബാബയുടെ ഒരു ഛായാചിത്രം ചേര്‍ത്തു പിടിച്ചിരിക്കും. ബാബയെ വേര്‍പെട്ടൊരു നിമിഷമില്ല.

ഒരിക്കല്‍, വാഡയിലെ കിടപ്പുമുറിയില്‍ പുലരാന്‍ നേരത്ത് കണ്ണുകളടച്ച് പാതിമയക്കത്തിലായിരുന്നു മേഘ.  പെട്ടെന്ന് ബാബ അരികില്‍ വന്ന് വിളിക്കുന്നതു പോലെ . ‘മേഘാ,  വേഗം എഴുന്നേറ്റ് ഒരു ശൂലം വരയ്‌ക്ക്.’  ഇത്രയും പറഞ്ഞ ശേഷം അല്പം അക്ഷതം ( കുങ്കുമവും മഞ്ഞളും പുരട്ടിയ അരിമണികള്‍) എടുത്ത് ബാബ തനിക്കു നേരെ എറിഞ്ഞതായി മേഘയ്‌ക്ക് തോന്നി. ചാടിയെണീറ്റെങ്കിലും അവിടെയെങ്ങും ബാബയെ കണ്ടില്ല. പക്ഷേ, ചുറ്റിലും അക്ഷതം ചിതറിക്കിടപ്പുണ്ടായിരുന്നു. വാതിലെല്ലാം അകത്തു നിന്ന് അടച്ച നിലയില്‍ തന്നെയുണ്ട്. ബാബ തനിക്ക് സ്വപ്‌ന ദര്‍ശനം തന്നതാണെന്ന് മേഘയ്‌ക്ക് ബോധ്യമായി. അദ്ദേഹം ഓടി ദ്വാരകാമായിയിലെത്തി. ബാബയോട് സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ മേഘ, ശൂലം വരയ്‌ക്കാന്‍ പറഞ്ഞതിന്റെ അര്‍ഥമെന്തെന്നു ചോദിച്ചു. ‘നിനക്കറിയാമല്ലോ, ഞാന്‍ വെറുതേയൊരു കാര്യം പറയാറില്ലെന്നത്. എന്റെ വാക്കുകള്‍ ഒരിക്കലും പൊള്ളയല്ല. അര്‍ഥഗര്‍ഭങ്ങളായിരിക്കും.’

 മേഘ, വാഡയിലേക്ക് തിരിച്ചു പോയി. ചുമരില്‍ ബാബയുടെ ചിത്രം ഉറപ്പിച്ച് അതിനരികെ ഒരു ശൂലം വരച്ചു.  

അതിനടുത്ത ദിവസം ബാബയെ കാണാനായി പൂനെയില്‍ നിന്ന് ഒരു ഭക്തനെത്തി. അപൂര്‍വമായൊരു ഉപഹാരവുമുണ്ടായിരുന്നു  കൈയില്‍. ശിവന്റെ അതിമനോഹരമായൊരു കൊച്ചുശില്പം. ചുറ്റിലും നിന്നവരെല്ലാം കൗതുകത്തോടെ അതു നോക്കി നിന്നു. അത്രയ്‌ക്ക് വശ്യം. അവിടെ മേഘയും നില്‍പ്പുണ്ടായിരുന്നു. ബാബ, മേഘയെ അരികില്‍ വിളിച്ച്, ആ ശില്‍പം നല്‍കി. വിസ്മയത്തോടെ അതു നോക്കി നിന്ന മേഘയോട്, ബാബ പറഞ്ഞു, ‘മഹാദേവന്‍ നിന്നെ കാണാനെത്തിയതാണ്. ഇത് നിനക്കുള്ളതാണ്. ഇന്നു വരുമെന്ന് എനിക്കറിയായമായിരുന്നു. അതല്ലേ ഞാന്‍ ത്രിശൂലം വരയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ മനസ്സിലായില്ലേ, നിന്റെ സ്വപ്‌നങ്ങളുടെ സാരാംശം?’

 ഒന്നും പറയാനാവാതെ, കണ്ണീര്‍ ചൊരിഞ്ഞ് ബാബയുടെ കാലുകള്‍ പ്രണമിച്ച് മേഘ തിരിച്ചു നടന്നു. വാഡയിലെ ചുമരില്‍ വരച്ച ശൂലത്തിനു മുമ്പിലായി ആ കൊച്ചു ശില്‍പം പ്രതിഷ്ഠിക്കാന്‍ ബാബയും മേഘയ്‌ക്കൊപ്പം പോയി.  

1912 ജനുവരി 19 നായിരുന്നു മേഘയുടെ ദേഹവിയോഗം. മേഘയുടെ ഭൗതിക ദേഹത്തിനു മീതെ കൈകള്‍ ചേര്‍ത്തു വെച്ച് അന്ന് ബാബ പറഞ്ഞത് ഇതായിരുന്നു.’എന്നെയറിഞ്ഞ എന്റെ യഥാര്‍ഥ ഭക്തന്‍.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.