Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടത്തായിയിലെ ആറ് മരണങ്ങൾ കൊലപാതകമെന്ന് സൂചന, മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സന്നിധ്യം, കല്ലറ തുറന്ന് പരിശോധിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 03:07 pm IST
inKerala

കോഴിക്കോട്: കൂടത്തായിയിൽ വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറു പേർ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് സൂചന. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് മൃതദേഹങ്ങൾ അടക്കം ചെയ്ത കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണ് കൊലപാതക സൂചന നൽകിയത്.

എല്ലാവരുടെയും മരണം ഭക്ഷണ കഴിച്ച ശേഷമാണെന്ന് എസ്.പി കെ.ജി സൈമൺ വ്യക്തമാക്കി. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യം ഉണ്ടായതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ വിഷം അകത്തു ചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഫൊറൻസിക് ഫലം വരുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത ആളുകളോട് സ്റ്റേഷൻ പരിധിവിട്ട് പുറത്തുപോകരുതെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് മേധാവിയടക്കം ആറംഗ വിദഗ്‌ദ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാല് മൃതദേഹങ്ങളാണ് ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധിച്ചത്. 2002നും 2016നും ഇടയിലാണ് പൊന്നാമറ്റം കുടുംബത്തിലെ ആറ് പേർ മരിച്ചത്.  ആറു പേരും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ രോഗമാണ് മരണകാരണമെന്നായിരുന്നു നിഗമനം. 

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. 2002ൽ കുഴഞ്ഞുവീണായിരുന്നു മരണം. ഒരു വർഷം കഴിഞ്ഞപ്പോൾ ടോം തോമസും കുഴഞ്ഞുവീണ് മരിച്ചു. തൊട്ടടുത്ത വർഷം ടോം തോമസിന്റെ മകൻ റോയിയും പിന്നാലെ അന്നമ്മയുടെ സഹോദരൻ മാത്യുവും മരിച്ചു. ഇതിന് പിന്നാലെ ഷാജുവിന്റെ പത്തുമാസം പ്രായമായ കുഞ്ഞും അതിന് ആറുമാസത്തിന് ശേഷം ഭാര്യ സിസിലിയും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.   

ഇതിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിഷം ഉള്ളിൽ‌ച്ചെന്നാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ടോം തോമസിന്റെ രണ്ടാമത്തെ മകൻ റോജോയാണ് മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതി നൽകിയത്. പരാതി പരിശോധിച്ച പോലീസ് കൊലപാതക സാധ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.  

ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടർന്നാണ് മരണം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടായത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

പുതിയ വാര്‍ത്തകള്‍

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.