Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഠിച്ചിറങ്ങിയവര്‍ക്ക് കോര്‍പറേഷനില്‍ പണിയില്ല; പാര്‍ട്ടിക്കാരെ ജോലികളില്‍ തിരുകികയറ്റി വി.കെ പ്രശാന്ത്; മേയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ സമരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2019, 10:37 am IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക നിയമനത്തിൽ മേയര്‍ വി.കെ. പ്രശാന്ത് അഴിമതി നടത്തിയതിനെതിരെ ബിജെപി സമരം തുടങ്ങി. ബിജെപി കൗണ്‍സിലർമാർ കോർപ്പറേഷൻ ഓഫീസിൽ ധർണ്ണ നടത്തി. ധർണ്ണ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.

സിപിഐ ചെയർമാൻ കസേര തട്ടിയെടുക്കുമെന്ന ഭയം കൊണ്ടാണ് ഡപ്യൂട്ടി മേയർ ചുമതല ഏൽപ്പിക്കാത്തതെന്ന് എം.ടി രമേശ് കുറ്റപ്പെടുത്തി. മറ്റാർക്കും ധൈര്യം ഇല്ലാത്തതുകൊണ്ടാണ് സിപി‌എം പ്രശാന്തിനെ മത്സര രംഗത്തിറക്കിയത്. മേയർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ തുടർ സമരങ്ങളുണ്ടാകുമെന്ന് എം.ടി രമേശ് അറിയിച്ചു. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളെ നിയമിച്ചതില്‍ മേയര്‍ വി.കെ. പ്രശാന്ത് സ്വീകരിച്ച നടപടിയില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച 1257 പേരുടെ ലിസ്റ്റില്‍ നിന്നും 384 പേരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ നടപടി സ്വീകരിച്ചത്. 384 പേരുടെ പേരോ, വിലാസമോ, അവര്‍ക്ക് ലഭിച്ച ഇന്റര്‍വ്യൂ മാര്‍ക്കോ, സ്‌കില്‍ ടെസ്റ്റ് മാര്‍ക്ക് എന്നിവയോ അജണ്ടയില്‍ രേഖപ്പെടുത്തിയില്ല. ആരൊക്കെയാണ് 384 പേരെന്നും വെളിപ്പെടുത്തിയില്ല. കഴിഞ്ഞ മാസം 30ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയത്തില്‍ 32 കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് നല്‍കിയിട്ടും മേയര്‍ ഏകപക്ഷീയമായി ഇത് പാസാക്കുകയായിരുന്നു. സിപിഎമ്മുകാരായ പ്രവര്‍ത്തകരെയാണ് താല്‍ക്കാലിക തൊഴിലാളികളായി തിരുകി കയറ്റിയതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

സഭാചട്ടം അനുസരിച്ച് വിയോജനക്കുറിപ്പ് കൊടുത്താല്‍ അതിന്റെ വിശദീകരണം മേയര്‍ തന്ന ശേഷം മാത്രമേ അത് അംഗീകരിക്കാന്‍ പാടുള്ളൂ എന്നാണ്. എന്നാല്‍ ചട്ടങ്ങള്‍ക്കെല്ലാം വിരുദ്ധമായി, ഏകപക്ഷീയമായാണ് ഇത് അംഗീകരിച്ച് ലിസ്റ്റ് പുറത്തിറക്കിയത്. ചട്ടം അനുസരിച്ച് കൗണ്‍സില്‍ യോഗം കഴിഞ്ഞാല്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ കൗണ്‍സിലില്‍ പാസായത് എന്തൊക്കെയെന്ന് കൗണ്‍സിലര്‍മാരെ അറിയിക്കേണ്ടതാണ്. എന്നാല്‍ ഒരു മാസത്തോളം വൈകിയാണ് അതിന്റെ മിനിട്‌സ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയത്. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ഇത് വൈകിപ്പിച്ചതെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

കൗണ്‍സില്‍ യോഗം കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ രേഖാമൂലം പരാതി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയതാണ്. നഗരസഭാ സെക്രട്ടറിക്ക് കൗണ്‍സില്‍ പിരിയുന്നതിന് മുമ്പ് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. അര്‍ഹതപ്പെട്ടവരെ മാറ്റി നിര്‍ത്തി സിപിഎമ്മിന്റെ അറിവോടെയാണ് മേയര്‍ വി.കെ. പ്രശാന്ത് ഇത്തരത്തിലുള്ള ഒരു അഴിമതിക്ക് നേതൃത്വം നല്‍കിയത്. 

നിയമന അധികാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി മുഖേനയാണ് വരേണ്ടതെന്നിരിക്കെ ഔദ്യോഗിക കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് വിഷയം മേയര്‍ കൗണ്‍സില്‍ ഉന്നയിച്ചത്. വിഷയം വോട്ടിനിടണമെന്ന് അന്ന് ഭൂരിഭാഗം കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടിട്ടും മേയര്‍ അനുവദിച്ചിരുന്നില്ലെന്നും എം.ആര്‍. ഗോപന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു. അഴിമതി നടത്തിയ മേയര്‍ വി.കെ. പ്രശാന്ത് രാജിവയ്‌ക്കണമെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, തിരുമല അനില്‍, വി.ജി. ഗിരികുമാര്‍, എസ്. മധുസൂദനന്‍ നായര്‍, ബീനാ ആര്‍.സി. തുടങ്ങിയര്‍ എം.ആര്‍. ഗോപനൊപ്പം നിവേദനം നല്‍കാന്‍ വിജിലന്‍സ് ഓഫീസില്‍ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.