Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എങ്ങും നിറഞ്ഞ പൊരുള്‍

സാവിത്രിbyസാവിത്രി
Sep 28, 2019, 04:06 am IST
inSamskriti

ബാലറാം മാന്‍കര്‍ മുംബൈയിലെ ബാന്ദ്ര സ്വദേശിയായിരുന്നു. ഭാര്യ മരിച്ചതോടെ അദ്ദേഹത്തിന് ലൗകിക ജീവിതത്തോട് എന്തെന്നില്ലാത്ത വിരക്തി തോന്നി. ജീവിതം നിരര്‍ഥകമായതു പോലെ. എങ്ങോട്ടു പോകും? എന്തു ചെയ്യും എന്ന ചോദ്യത്തിന് മാന്‍കറിനു മുമ്പില്‍ ഉത്തരം തെളിനീരു പോലെ കിടന്നു. ഷിര്‍ദിയിലേക്ക് പോകുക. ശിഷ്ടജീവിതം ബാബയുടെ പാദങ്ങളില്‍ അര്‍പ്പിക്കുക. 

വീടും സ്വത്തുക്കളുമെല്ലാം മകനു നല്‍കി മാന്‍കര്‍  യാത്രയായി. ബാബയ്‌ക്കൊപ്പമായിരുന്നു പിന്നീടുള്ള ദിനങ്ങള്‍. അദ്ദേഹം വളരെ വേഗം ബാബയ്‌ക്ക് പ്രിയപ്പെട്ടവനായി. 

നിസ്സംഗമായ മുഖത്തോടെയിരിക്കുന്ന മാന്‍കറിനെ ബാബ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ മുഖത്ത് ആത്മാനന്ദം നിറയ്‌ക്കണമെന്ന് ബാബയ്‌ക്കു തോന്നി. മാന്‍കറിനെ അരികില്‍ വിളിച്ച് ബാബ പറഞ്ഞു.’  ഇതാ ഇത് 12 രൂപയുണ്ട്.  നീ മചീന്ദ്രഗഡിലേക്ക് പോകുക. കുറച്ചു നാള്‍ അവിടെ ഗിരിശൃംഗത്തിലിരുന്ന് ദിവസം മൂന്നു തവണയെങ്കിലും ധ്യാനിക്കുക. ‘ മാന്‍കര്‍ കാശുവാങ്ങാന്‍ കൂട്ടാക്കിയില്ല. തനിക്ക് ബാബയെ വിട്ട് എങ്ങും പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ബാബ  നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ മാന്‍കര്‍ യാത്രയായി. 

മചീന്ദ്രഗഡിലെത്തിയപ്പോള്‍ മാന്‍കറിന്റെ മനം മാറി. അത്രയ്‌ക്ക് വശ്യമായിരുന്നു പ്രകൃതി അവിടെ. ബാബ പറഞ്ഞതു പോലെ ധ്യാനത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ധ്യാനം ഏറെ നാള്‍ നീണ്ടില്ല, അതിനു മുമ്പേ തന്നെ അദ്ദേഹത്തിന് ആത്മജ്ഞാനമുണ്ടായി. കഠിന തപസ്സിലൂടെ സമാധിയില്‍ അല്ലെങ്കില്‍ നിര്‍വാണവേളയില്‍ മാത്രം അറിയാവുന്ന അവസ്ഥ മാന്‍കറിന് ബാബ  പെട്ടെന്ന് അനുഭവവേദ്യമാക്കി. പൂര്‍വാവസ്ഥയിലേക്ക് അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ അനുഗ്രഹവര്‍ഷവുമായി ബാബയുണ്ടായിരുന്നു കണ്‍മുമ്പില്‍.

 ‘അങ്ങെന്തിനായിരുന്നു എന്നെ ഇങ്ങോട്ടയച്ചത്? ‘വിസ്മയത്തോടെ മാന്‍കര്‍ ചോദിച്ചു. ബാബയുടെ മറുപടി ഇതായിരുന്നു :  ‘ഷിര്‍ദിയില്‍ നിന്റെ മനസ്സെപ്പോഴും അസ്ഥിരമായിരുന്നു. ഇവിടെ എത്തിയാല്‍ അതിന് സ്ഥിരത ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പഞ്ചഭൂത നിര്‍മിതമായ എന്റെയീ ശരീരം ഷിര്‍ദിയില്‍ മാത്രമേയുള്ളൂ എന്നാണ്. ‘ ഇത്രയും പറഞ്ഞ ശേഷം ബാബ അവിടെ നിന്നിറങ്ങി.  

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍  മാന്‍കറിന് ബാന്ദ്രയിലേക്ക് തിരിച്ചു പോകണമെന്നു തോന്നി. പൂനയില്‍ നിന്ന് മുംബൈയിലെ ദാദര്‍ വരെ ട്രെയിനില്‍ പോകാനായിരുന്നു പദ്ധതി. പക്ഷേ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യനെത്തിയപ്പോള്‍ എന്തെന്നില്ലാത്ത തിരക്കായിരുന്നു. നിരാശനായി തിരിച്ചു നടക്കുമ്പോള്‍ കമ്പിളി പുതച്ചൊരു വൃദ്ധന്‍ മാന്‍കറിനടുത്തെത്തി. താങ്കള്‍ക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് അദ്ദേഹം മാന്‍കറിനോട് ചോദിച്ചു.ദാദറിലേക്കാണെന്നു പറഞ്ഞപ്പോള്‍ വൃദ്ധന്‍ ഒരു ടിക്കറ്റെടുത്ത് നീട്ടി. എന്നിട്ടു പറഞ്ഞു’  ഇതാ ഇതെടുത്തോളൂ. ദാദറിലേക്കുള്ളതാണ്. എനിക്ക് ഇന്നുകൂടി ഇവിടെ തങ്ങണം. ‘ഒന്നും പറയാനാവാതെ ടിക്കറ്റ് വാങ്ങി, മാന്‍കര്‍ ആ വൃദ്ധനെ കൗതുകത്തോടെ നോക്കി. നിമിഷങ്ങള്‍ക്കകം വൃദ്ധന്‍ അപ്രത്യക്ഷനായി. 

മാന്‍കര്‍ എത്ര തിഞ്ഞിട്ടും കണ്ടെത്താനായില്ല. ‘വൃദ്ധന്‍’ ആരെന്ന് മനസ്സിലായതോടെ അന്വേഷണം നിര്‍ത്തി. വൈകാതെ വീട്ടിലേക്ക് തിരിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് മാന്‍കര്‍ ഷിര്‍ദിയിലേക്കു തന്നെ മടങ്ങി. ശേഷിച്ച ആയുസ്സത്രയും ബാബയ്‌ക്കൊപ്പം ചെലവഴിച്ചു. നിത്യതയിലേക്കുള്ള  യാത്ര തുടങ്ങുവോളം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.