മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്‌സലോണ ക്ലബ്ബ് വിടുമെന്ന് ഭീഷണിമുഴക്കിയതായി റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ പ്രകടനങ്ങളില്‍ നിരാശനാണ് മെസി. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സ വിടുമെന്ന് മെസി ഭീഷണി മുഴക്കിയതായി സ്പാനിഷ് പത്രമായ ഡിയാറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാഴ്‌സയുടെ നിലപാടുകളില്‍ നിരാശനാണ്. നെയ്‌മറെ ടീമിലെത്തിക്കുന്നതില്‍ ബാഴ്‌സ വേണ്ടവിധത്തില്‍ പരിശ്രമിച്ചില്ലെന്ന് മെസി കുറ്റപ്പെടുത്തി. നെയ്‌മര്‍ക്ക്് ബാഴ്‌സയില്‍ ചേരാന്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്നു. ബാഴ്‌സക്കായി കളിക്കാന്‍ അനുവദിക്കണമെന്ന് നെയ്‌മര്‍ പാരീസ് സെന്റ് ജര്‍മന്‍സ് ക്ലബ്ബ് (പിഎസ്ജി) പ്രസിഡന്റ് നാസല്‍ അല്‍ ഖലൈഫിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും ബാഴ്‌സ ശുഷ്‌കാന്തി കാണിച്ചില്ല. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുമ്പ് നെയ്‌മറുമായി കരാറുണ്ടാക്കാനായില്ല. നെയ്‌മറെ വിട്ടുനല്‍കാനായി പിഎസ്ജി മുന്നോട്ടുവച്ച വ്യവസ്ഥകളൊന്നും ബാഴ്‌സ അംഗീകരിച്ചില്ല. നെയ്‌മറെ ബാഴ്‌സയിലെത്തിക്കണമെന്ന് മെസി ആഗ്രഹിച്ചിരുന്നു.
നിലവിലെ ബാഴ്‌സ ടീമിന്റെ നിലവാരത്തില്‍ മെസി നിരാശനാണ്. കൂടുതല്‍ വിജയങ്ങള്‍ നേടാനാകുന്നില്ല. ലാ ലിഗയില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ച ബാഴ്‌സയ്‌ക്ക് രണ്ടെണ്ണത്തിലേ വിജയിക്കാനായുള്ളൂ. പോയിന്റ് നിലയില്‍ അവര്‍ എട്ടാം സ്ഥാനത്താണ്.
ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റ് വാല്‍വെര്‍ഡിയുടെ തീരുമാനങ്ങളിലും മെസിക്ക് അതൃപ്തിയുണ്ട്. ബാഴ്‌സയുമായി മുന്നോട്ടുപോയാല്‍ വിണ്ടുമൊരു ചാമ്പ്യന്‍സ് ലീഗ് കിരീടമോ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമോ നേടാനാകില്ലെന്ന് മെസി കരുതുന്നു. ഏണസ്റ്റ് വാല്‍വെര്‍ഡിയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മെസി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്
കാര്യങ്ങള്‍ പഴയപടി ആയില്ലെങ്കില്‍ ഈ സീസണുശേഷം ബാഴ്‌സ വിടുമെന്ന് മെസി ക്ലബ്ബ് അധികൃതര്‍ക്ക് മുന്നറിയിപ്പ്് നല്‍കിയതായി പത്രം വെളിപ്പെടുത്തി.
















