താഷ്‌കെന്റ്: മികച്ച ഗോള്‍ ശരാശരിയില്‍ ഉസ്ബകിസ്ഥാനെ പിന്തള്ളി ഇന്ത്യ അടുത്ത വര്‍ഷത്തെ എഎഫ്‌സി അണ്ടര്‍-16 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്കും ഉസ്ബകിസ്ഥാനും മൂന്ന് മത്സരങ്ങളില്‍ ഏഴു പോയിന്റ് വീതം ലഭിച്ചു. പക്ഷെ മികച്ച ഗോള്‍ ശരാശരിയില്‍ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഉസ്ബകിസ്ഥാനെ സമനിലയില്‍ (1-1) പിടിച്ചുനിര്‍ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ തുര്‍ക്്‌മെനിസ്ഥാനെയും രണ്ടാം മത്സരത്തില്‍ ബെഹ്‌റിനെയും മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.
ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ എഎഫ്‌സി അണ്ടര്‍-16 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയോട് തോറ്റ് പുറത്തായി.
ഇത്തവണ ബെഹ്‌റിനിലാണ് ചാമ്പ്യന്‍ഷിപ്പ്. മൊത്തം പതിനാറ് ടീമുകള്‍ മത്സരിക്കും.
















