കൊല്‍ക്കൊത്ത: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു അമേരിക്കന്‍ പ്രസിഡന്റിനെ താന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഒപ്പം കൂട്ടാനായത് ഒരു മികച്ച നീക്കമാണെന്ന് നയതന്ത്രജ്ഞനും മമത ബാനര്‍ജിയുടെ ഉപദേഷ്ടാവുമായ പ്രശാന്ത് കിഷോര്‍. ട്വിറ്റര്‍ വഴിയാണ് പ്രശാന്ത് കിഷോര്‍ പ്രധാന മന്ത്രിയെ പുകഴ്‌ത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടി പങ്കെടുപ്പിച്ച് അമേരിക്കയിലെ ഹൂസ്റ്റണില്‍ സമ്മേളനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മികച്ച നീക്കമായിരുന്നു. കാരണം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. ഇത് ട്രംപിനും പ്രയോജനം ചെയ്യും. കൂടാതെ ചടങ്ങില്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിച്ചത് മോദിയുടെ ഗംഭീര വിജയമാണെന്നും പ്രശാന്ത് കിഷോര്‍ കുറിച്ചു.
നരേന്ദ്ര മോദി മികച്ച ജനസേവകനാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറപ്പെട്ടുവെന്ന് ചടങ്ങില്‍ ട്രംപ് പറഞ്ഞു. മോദിയുടെ ലോക്‌സഭയിലെ വിജയത്തെ അഭിനന്ദിക്കാനും അമേരിക്കന്‍ പ്രസിഡന്റ് മറന്നില്ല.
















