ന്യൂദല്‍ഹി: ഹരിയാന സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി ആദ്യ ചാന്‍സലറായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിനെ നിയമിക്കുമെന്ന് ഹരിയാന കായിക മന്ത്രി അനില്‍ വിജ് അറിയിച്ചു. സോണിയപട്ടിലെ റായിയില്‍ ഹരിയാന സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി ആരംഭിക്കാന്‍ ജൂലൈ 16 ന് ഹരിയാന മന്ത്രിസഭ അംഗീകാരം നല്‍കിരുന്നു.
ശാരീരിക വിദ്യാഭ്യാസം, കായിക ശാസ്ത്രം എന്നിവയില്‍ അക്കാദമിക്, പരിശീലന പരിപാടികള്‍ നടത്താന്‍ സര്‍വകലാശാലയ്‌ക്ക് അധികാരമുണ്ടെന്നും വിജ് പറഞ്ഞു. സ്പോര്‍ട്സ് ടെക്നോളജി, സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്, സ്പോര്‍ട്സ് സൈക്കോളജി, സ്പോര്‍ട്സ് പോഷകാഹാരം, സ്പോര്‍ട്സ് ജേണലിസം, സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ് എന്നിവയുള്‍പ്പെടെ ഫിസിക്കല്‍ എജ്യുക്കേഷന്‍, സ്പോര്‍ട്സ് സയന്‍സസ് എന്നിവയിലും അക്കാദമിക്, പരിശീലന പരിപാടികള്‍ നടത്താന്‍ സര്‍വകലാശാലയ്‌ക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















