ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി രാജ്യസഭാ എംപി ടി.ജി. വെങ്കടേഷിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയത്.
മുസ്ലിങ്ങളുടെ ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ ആകൃഷ്ടരായാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. മുത്തലാഖിനെതിരെ കേന്ദ്രം സ്വീകരിച്ചിട്ടുള്ള കര്‍ശ്ശന നിലപാട് മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ എടുത്തിട്ടില്ല. വാക്കില്‍ മാത്രമല്ല മോദി സര്‍ക്കാര്‍ അത് പ്രവര്‍ത്തിയില്‍ കാണിക്കുക കൂടി ചെയ്തിട്ടുണ്ട്. അതിനാലാണ് ബിജെപിയില്‍ ചേരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്.
രാജ്യത്തെ മുസ്ലിം ജന വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രയത്‌നിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പെടേയുള്ള ബില്ലുകള്‍ പാസാക്കുന്നതിന്റെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നതായും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.
















