റായ്‌പൂര്‍: കശ്മീരി പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല വീഡിയോ സമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കോണ്‍ഗ്രസ് നേതാവ് പോലീസ് പിടിയില്‍. ഛത്തീസ് ഗഡിലെ ബിലാസ്പൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പവന്‍ ദൂബെയാണ് പോലീസിന്റെ പിടിയിലായത് .
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരിലെ ഫസ്റ്റ് ട്രന്റ് ‘ അടിക്കുറിപ്പോടെയാണ് ദൂബെ വീഡിയോ ഷെയര്‍ ചെയ്തത്. പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പാണിത്. വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രൂപ്പിലുണ്ടായിരുന്ന സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെയാണ് പവന്‍ പൊലീസ് പിടിയിലായത് .
അശ്ലീലം പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.ടി ആക്ടിലെ വകുപ്പുകളും ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
















