ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മുകശ്മീരിന്റെ സ്വയംഭരണ പദവി എടുത്തുകളഞ്ഞത് ചരിത്ര പരമായ തീരുമാനം ആണെന്നും അന്താരാഷ്‌ട്ര നേതാക്കളെല്ലാം ഇതിന് ഇന്ത്യയെ പിന്തുണയ്‌ക്കുകയാണ് വേണ്ടത്. കശ്മീരിയ യുവതിയായ യാന മിര്‍ചന്ദാനി ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.
കഴിഞ്ഞ 70 വര്‍ഷത്തോളമായി സംസ്ഥാനത്ത് നിലനിന്നിരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് എന്നന്നേയ്‌ക്കും അന്ത്യമാകും. കൂടാതെ താഴ്‌വരയിലെ കലാപങ്ങള്‍ക്കും അശാന്തതയ്‌ക്കുമാണ് ഇതോടെ പരിഹാരം ആകും. ലോക രാഷ്ടങ്ങളെല്ലാം ഇന്ത്യയുടെ ഈ തീരുമാനത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്യേണ്ടത്.
സംസ്ഥാനത്തെ വിദ്യാഭ്യാസം തൊഴിലാല്ലായ്‌മ എന്നിവയ്‌ക്കും, യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി വഴി തെറ്റുന്നതും ഇല്ലാതാക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടികൊണ്ട് സാധിക്കുമെന്നും യാന അറിയിച്ചു.
















