ശ്രീനഗര്‍ : കശ്മീര്‍ ബില്‍ വിഷയത്തില്‍ രാജ്യസഭയില്‍ എതിര്‍പ്പ് ഉന്നയിച്ചതിന് സിപിഎം നേതാക്കള്‍ക്ക് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പ്രശംസനം. ഔദ്യാഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ ഈ പ്രതികരണം.
ഭീകരാക്രമണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ജനാധിപത്യ ലംഘനം നടത്തുകയാണെന്നും മുഫ്തി ആരോപിച്ചു. കശ്മീര്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ സിപിഎം തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഫ്തി ഇപ്പോള്‍ സിപിഎമ്മിനെ പിന്തുണച്ച് രംഗതെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ സുരക്ഷയുടെ ഭാഗമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ളയും നിലവില്‍ വീട്ടുതടങ്കലിലാണ്.
















