Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗമ്യയായ കര്‍ക്കശക്കാരി; ശരി നിലപാടുകള്‍ക്കായി വാദിക്കുന്നതും വിജയിക്കുന്നതും സുഷമയുടെ അസാധരണ കഴിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 10:02 am IST
in India

പൂവുപോലെ മൃദുലമാണ് സൗമ്യയാണെങ്കില്‍ സുഷമ. പൊതു പ്രവര്‍ത്തകരില്‍വെച്ച് സാന്നിധ്യം, വേഷം, ഭാഷ, ഭൂഷ തുടങ്ങി എല്ലാംകൊണ്ടും. ദല്‍ഹിയില്‍ തണുപ്പുകാലത്ത് കമ്പിളിക്കോട്ടില്ലാതെ പുറത്തിറങ്ങുകവയ്യ. സാരി ധരിക്കുന്നവര്‍ക്ക് അതിനു പുറത്ത് സ്വെറ്റര്‍ പലപ്പോഴും വേഷത്തിലെ വെല്ലുവിളിയായിരുന്നു. സാരിയ്‌ക്കൊപ്പം സ്വെറ്റര്‍ ധരിച്ച് ആ ‘പ്രതിസന്ധി മറികടക്കുന്ന’ വേഷവിധാനം, അതിനു മുമ്പ് പലരും പരീക്ഷിച്ചിട്ടുണ്ടാകാം, പക്ഷേ ഇത്ര ജനകീയമാക്കിയത് സുഷമയായിരുന്നുവെന്ന് ഒരു ദല്‍ഹി പത്രപ്രവര്‍ത്തക ഓര്‍ക്കുന്നു. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ ഭേദമില്ലാതെ പലരും അനുകരിച്ചു. സുഷമയെക്കണ്ടു പഠിച്ചതാണെന്ന് ചിലര്‍ അത് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു. 

വേഷത്തിലെ വൃത്തിയും വെടിപ്പും പെരുമാറ്റത്തിലെ കുലീനതയ്‌ക്കുമൊപ്പം നിലപാടുകളിലെ കാര്‍ക്കശ്യവും വാശിയും സുഷമയെ വേറിട്ടതാക്കുന്നു. പാര്‍ലമെന്റിലായാലും പൊതുവേദികളിലായാലും ശരി നിലപാടുകള്‍ക്കു വേണ്ടി വാദിക്കാനും എതിരാളികളെക്കൊണ്ട് സമ്മതിപ്പിക്കാനും വിജയിക്കാനുമുള്ള സുഷമയുടെ കഴിവ് അസാധാരണമാണ്. അതിന്റെ പട്ടിക നീണ്ടതാണ്, ചരിത്രം ഏറെ കാലപ്പഴക്കമുള്ളതാണ്.

ബിജെപിക്ക് ഇത്രയൊന്നും രാഷ്‌ട്രീയ സ്വാധീനമില്ലാഞ്ഞ കാലത്ത് പാര്‍ട്ടിയുടെ നിലപാടുകള്‍ പറയാന്‍, നയം വിശദീകരിക്കാന്‍, കാര്യപരിപാടി വിവരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സുഷമ, സ്ത്രീയെന്ന പരിമിതികളെല്ലാം മറികടന്ന് അതില്‍ വിജയിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കൂട്ടില്ലാതെ ഒറ്റയ്‌ക്കും പാര്‍ട്ടി നിലപാടുകള്‍ പറയാനും രാജ്യതാല്‍പര്യം സംരക്ഷിക്കാനും വാക്കുകൊണ്ട് പോരടിച്ചു. ഒരു സഭയെ ഒന്നടങ്കം നേരിട്ടു. ആദ്യ ബിജെപി സര്‍ക്കാരിനെ പുറത്തുനിര്‍ത്തി, എങ്ങനെയും അധികാരം പിടിക്കാന്‍ തട്ടിക്കൂട്ടിയ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്തായിരുന്നു സുഷമയ്‌ക്ക് വാക്കുകൊണ്ട് ഏറ്റവും യുദ്ധം ചെയ്യേണ്ടിവന്നത്.

പ്രധാനമന്ത്രി ദേവെ ഗൗഡയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്, സിപിഎം, സിപിഐ, പത്തിലേറെ ചെറു പാര്‍ട്ടികള്‍ ഭരണതോന്നിവാസം നടത്തിയിരുന്നകാലത്ത് ജനാധിപത്യത്തിന്റെ കാവല്‍ക്കാരിയായി സുഷമ പോരടിച്ച് തോല്‍പ്പിച്ച അവരുടെ രഹസ്യ അജണ്ടകള്‍ എത്രയെത്രയായിരുന്നുവെന്നോ. സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരേ പൊതുതാല്‍പര്യ ഹര്‍ജികള്‍ വ്യാപകമായപ്പോള്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ നിയന്ത്രിക്കാനും ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരെ ശിക്ഷിക്കാനുള്ള നിയമവ്യവസ്ഥകള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിച്ചു. സുഷമാ സ്വരാജാണ് ഇതു സംബന്ധിച്ച നീക്കങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതും തടഞ്ഞതും. സര്‍ക്കാരിന്റെ ഈ നീക്കത്തോട് എതിര്‍പ്പുണ്ടായിരുന്ന സിപിഎമ്മിലെതന്നെ ചില നേതാക്കള്‍ ഇക്കാര്യത്തില്‍ സുഷമയുടെ ഒറ്റയാള്‍ പോരാട്ടത്തെ പ്രശംസിച്ചിരുന്നു. 

ദേവെഗൗഡയുടെ വലംകൈയായിരുന്ന, മലയാളികൂടിയായ മന്ത്രി സി.എം. ഇബ്രാഹിം അന്നൊരിക്കല്‍ പാര്‍ലമെന്റില്‍ ഇങ്ങനെ പറയാനിടയായി, ”ഈ സുഷമാജി കാരണം ഞങ്ങള്‍ക്ക് ഒന്നും നടത്തിയെടുക്കാന്‍ വയ്യാതായി” എന്ന്. സര്‍ക്കാരിനൊപ്പം ഞങ്ങളുണ്ടാകും, പക്ഷേ, അത് പാര്‍ട്ടി താല്‍പര്യങ്ങള്‍ നടത്താനാവില്ല, രാജ്യതാല്‍പര്യങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് സുഷമയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.