ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഇപ്പോഴാണ് ഇന്ത്യയുടെ ഭാഗമായതെന്ന് ബിജു ജനതാദള്‍ എം.പി പ്രസന്ന ആചാര്യ. കശ്മീരിന്റെ 370 -ാ0 വകുപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചതിനെ പിന്തുണച്ച് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായി വ്യക്തമാക്കിയ ആചാര്യ ഇത് ഭാരതത്തിന് അഭിമാന നിമിഷമാണെന്നും ചൂണ്ടിക്കാട്ടി. നിരവധി ജീവനുകള്‍ ഈ രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലിദാനികളായിട്ടുണ്ട്. നമ്മള്‍ എല്ലാക്കാലത്തും പറയും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന്. പക്ഷേ ഒരു ഭാരത പൗരന് അവിടെ സ്ഥലം വാങ്ങാന്‍ കഴിയില്ല. എന്നാല്‍ ഇന്നാണ് കശ്മീര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായത്.
പാക് അധീന കശ്മീരും ജമ്മു കശ്മീരിന്റെ ഭാഗമായാല്‍ ഈ ഭാരതത്തിലെ എല്ലാ ജനങ്ങളും ഈ സര്‍ക്കാരിനെ അഭിനന്ദിക്കും. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു. കശ്മീരിനെപറ്റി കണ്ണീരൊഴുക്കുന്നവര്‍ കശ്മീരി പണ്ഡിറ്റുകളെപ്പറ്റി മിണ്ടില്ല. ഇത് മുതലക്കണ്ണീരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















