Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍ത്തവ്യ നിര്‍വഹണത്തിന് ഹനുമാന്റെ ഓര്‍മിപ്പിക്കല്‍

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Aug 2, 2019, 11:58 pm IST
inSamskriti

‘പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍

ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും.’ എന്ന് ഹനുമാന്‍ സുഗ്രീവനോട് പറയുന്ന ഒരു ഭാഗമുണ്ട് കിഷ്‌കിന്ധാകാണ്ഡത്തില്‍. 

കിഷ്‌കിന്ധയില്‍ വാഴുന്ന കാലത്ത് സുഗ്രീവനെ പോയി കണ്ട് പറയുകയാണ്, ‘അല്ലയോ കപിശ്രേഷ്ഠാ, നിനക്കു ഹിതകരങ്ങളായ വാക്കുകളാണ് ഞാന്‍ പറയാന്‍ പോകുന്നത്. സത്യവ്രതനായ രാമന്‍ നിനക്കു നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുന്നു. എന്നാല്‍ നീ രാമനു കൊടുത്ത വാക്ക് പാലിച്ചില്ലെന്നും അതിനു വേണ്ടത്ര ജാഗ്രത കൊടുത്തിട്ടില്ലെന്നും എനിക്കു തോന്നുന്നു’ എന്ന്. 

മഹാബലവാനായ ബാലി വധിക്കപ്പെട്ടതിനു ശേഷം നീ രാജാവായി താരയുമായി എത്ര നാളിങ്ങനെയിരിക്കും. ഇന്നോ നാളെയോ മറ്റന്നാളോ എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം. അത് ആര്‍ക്കുമറിയില്ല. അതിനു മുമ്പായി നീ രാമനോടുള്ള വാക്കു പാലിക്കുവാന്‍ തിടുക്കം കൂട്ടേണ്ടതാണ്. ബാലിയെ വധിച്ചത് ഹനുമാന്‍ സുഗ്രീവന്റെ ഓര്‍മ്മയില്‍ വീണ്ടും കൊണ്ടുവരുത്തുന്നു. സുഗ്രീവന്‍ താരാസമേതനനായി സുഖമായി കഴിയുമ്പോള്‍ സ്വന്തം കര്‍ത്തവ്യം മറക്കുകയാണെന്നാണ് ഹനുമാന്റെ സന്ദേഹം. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്, ‘പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും’ എന്ന് പറയുന്നത്. 

പര്‍വത മുകളില്‍ രാമന്‍ ലക്ഷ്മണനോടൊത്ത് ദുഃഖിച്ചു കഴിയുമ്പോള്‍ ശ്രീരാമന്‍ മൂലം കൈവന്ന ഈ സൗഭാഗ്യം സിദ്ധിച്ച നീ ഭാര്യാസമേതനായി ആനന്ദിച്ചു കഴിയുകയാണെന്ന് ഹനുമാന്‍ മനസ്സിലാക്കുന്നു. വാക്കു പാലിച്ചില്ലെങ്കില്‍ അങ്ങയെയും രാമന്‍ വധിച്ചുകളയുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. 

ഹനുമാന്റെ വാക്കു കേട്ടു ഭയപ്പെട്ട സുഗ്രീവന്‍, 

‘സത്യമത്രേ നീ പറഞ്ഞതു നിര്‍ണയം

ഇത്തരം ചൊല്ലുമമാത്യരുണ്ടെങ്കിലോ

പൃഥ്വീശനാപത്തുമെത്തുകയില്ലല്ലോ’ എന്ന് പറയുന്നു. അനന്തരം വേഗത്തില്‍ത്തന്നെ ദൗത്യനിര്‍വ്വഹണത്തിന് ഏഴു ദ്വീപുകളിലുമുള്ള എല്ലാ വാനരന്മാരെയും പക്ഷത്തിനുള്ളില്‍ (ഏഴു ദിവസത്തിനുള്ളില്‍) വരുത്തണമെന്നും, പതിനഞ്ചു ദിവസത്തിനുള്ളില്‍ വരാത്തവരെ വധിക്കുമെന്നും ആജ്ഞാപിച്ചു. 

സുഖലോലുപതയില്‍ മുഴുകി പ്രത്യുപകാരം മറക്കുകയും കര്‍ത്തവ്യബോധം മറയ്‌ക്കപ്പെടുകയും ചെയ്ത സുഗ്രീവനെ ആയത് ഓര്‍മ്മിപ്പിക്കുകയാണ് ഹനുമാന്‍ ചെയ്യുന്നത്. അല്ലെങ്കില്‍ സുഗ്രീവന്‍ പ്രത്യുപകാരം ചെയ്യാത്തതിലുള്ള വിപരീതാനുഭവങ്ങള്‍ സഹിക്കേണ്ടി വരും. ഒരേ സമയം രാമഭക്തിയും സുഗ്രീവ സ്‌നേഹവുമുള്ളവനാണ് ഹനുമാന്‍. അതുകൊണ്ടാണ് ഹിതകാരിയായ ഈ കാര്യം ഓര്‍മ്മിപ്പിച്ച് സുഗ്രീവനെ സന്നദ്ധനാക്കുന്നത്. 

ബാഹ്യസാഹചര്യങ്ങളാല്‍ ബുദ്ധി മറയ്‌ക്കപ്പെട്ട് കര്‍ത്തവ്യ നിര്‍വഹണം മറന്നുപോകുന്നവര്‍ക്ക് ഹനുമാനെപോലുള്ള മഹാത്മാക്കളുടെ വചനങ്ങള്‍ നല്ലതിലേക്കു നയിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.