Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിവികളുടെ ചിറകരിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 04:02 am IST
in Sports

നോട്ടിങ്ഹാം: പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഇന്ത്യ ലോകകപ്പില്‍ പുത്തന്‍ തന്ത്രവുമായി കിവീസിനെ നേരിടാനൊരുങ്ങുന്നു. ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം മൂന്നിന് മത്സരം ആരംഭിക്കും. മത്സരത്തിന് മഴ ഭീഷണിയുണ്ട്. കലാവസ്ഥ അനുകൂലമായാല്‍ പോരാട്ടം പൊടിപാറും.

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ന്യൂസിലന്‍ഡിന്റെ പേസര്‍മാരെ നേരിടാന്‍ ഇന്ത്യക്ക് ശക്തമായി പൊരുതേണ്ടിവരും. ഓസീസിനെതിരെ സെഞ്ചുറിയുമായി ഫോമിലേക്കുയര്‍ന്ന ധവാന്റെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചേക്കും. രോഹിതിനൊപ്പം കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. മികച്ചൊരു തുടക്കം ലഭിച്ചാല്‍ ഇന്ത്യക്ക് വിജയത്തിലേക്ക് കയറിപ്പോകാനാകൂ.

കരുത്തരായ ദക്ഷിണാഫ്രിക്കയേയും ഓസ്‌ട്രേലിയയെയും വീഴ്‌ത്തിയ കോഹ്‌ലിപ്പട അപാരഫോമിലാണ്. ധവാന്റെ അഭാവവും പ്രതികൂല കാലാവസ്ഥയുമായാണ് ഇന്ത്യന്‍ ടീമിനെ കുഴപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ ധവാന് മൂന്ന് മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് നാലു പോയിന്റുണ്ട്.

ധവാന്റെ അഭാവത്തില്‍ രാഹുലിന് മുന്‍നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. നാലാം നമ്പറില്‍ വിജയ് ശങ്കറിനോ ദിനേശ് കാര്‍ത്തിക്കിനോ അവസരം ലഭിക്കും. ശങ്കറിന്റെ ഓള്‍ റൗണ്ട് മികവും കാര്‍ത്തിക്കിന്റെ പരിചയസമ്പത്തും തമ്മിലാണ് മത്സരം. പരിചയ സമ്പത്ത് പരിഗണിച്ചാല്‍ കാര്‍ത്തിക്കാകും നാലാം നമ്പറിലിറങ്ങുക.

മൂടിക്കെട്ടിയ അന്തരീക്ഷത്തിന്റെ ആനുകല്യം മുതലാക്കാനായി ഇന്ത്യ അവസാന ഇലവനില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കും. കൈക്കുഴ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലിനേയൊ കുല്‍ദീപ് യാദവിനേയൊ ഒഴിവാക്കിയേക്കും. വിജയ് ശങ്കറും കാര്‍ത്തിക്കും അവസാന ഇലവനില്‍ ഇടംപിടിച്ചാല്‍ കേദാര്‍ ജാദവിന് സ്ഥാനം നഷ്ടമാകും.

കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡിന് ലോകകപ്പില്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണുള്ളത്. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് വില്യംസണും കൂട്ടരും കളിക്കളത്തിലിറങ്ങുക. നൂറ്റിയമ്പത് കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന  ലോക്കി ഫെര്‍ഗ്യൂസണ്‍, ട്രെന്‍് ബോള്‍ട്ട് എന്നിവരടങ്ങുന്ന പേസ് നിരയാണ് ന്യൂസിലന്‍ഡിന്റെ കരുത്ത്.

ട്രെന്റ് ബ്രിഡ്ജിലെ പിച്ചില്‍ കൂടുതല്‍ ബൗണ്‍സ് ലഭിക്കും. ഇത് പേസര്‍മാര്‍ക്ക് അനുകൂലമാകും. കവീസിന്റെ പേസ് നിരയെ കരുതലോടെ നേരിട്ട് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും രാഹുലും മികച്ചൊരു തുടക്കം സമ്മാനിച്ചാല്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ നിലനിര്‍ത്താം.

മത്സരത്തിന് മഴ ഭീഷണിയാണെങ്കിലും ഉച്ചയോടെ മഴ മാറുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിനാല്‍ ഇരുപത് ഓവര്‍ മത്സരമെങ്കിലും നടന്നേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.