ട്രെന്റ് ബ്രിഡ്ജ്: പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് താരം ക്രിസ് വോക്‌സ് റെക്കോഡിന്റെ നിറവില്‍. മത്സരത്തില്‍ നാല് ക്യാച്ചുകള്‍ നേടിയ വോക്‌സ് നിലവിലെ ലോകറെക്കോഡിനൊപ്പമെത്തി.
മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് (2003ല്‍ ശ്രീലങ്കയ്‌ക്കെതിരെ), ബംഗ്ലദേശ് താരം സൗമ്യ സര്‍ക്കാര്‍ (2015ല്‍ സ്‌കോട്ലന്‍ഡിനെതിരെ), പാക്കിസ്ഥാന്റെ ഉമര്‍ അക്മല്‍ (2015ല്‍ അയര്‍ലന്‍ഡിനെതിരെ) എന്നിവരാണ് ലോകകപ്പില്‍ ഒരു മത്സരത്തില്‍ നാലു ക്യാച്ച് സ്വന്തമാക്കിയിട്ടുള്ള ഫീല്‍ഡര്‍മാര്‍.
















