ന്യൂദല്‍ഹി: തായ്ലന്‍ഡില്‍ നടക്കുന്ന കിങ്‌സ് കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരതാരം സഹല്‍ അബ്ദുള്‍ സമദ് 23 അംഗ ടീമില്‍ ഇടംനേടി.
ദല്‍ഹിയില്‍ 37 പേരുമായി തുടങ്ങിയ ക്യാമ്പില്‍ നിന്നാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് 23 അംഗ ടീമിനെ കണ്ടെത്തിയത്. ജോബിക്ക് പുറമെ, പ്രതിരോധനിരക്കാരന്‍ നിഷു കുമാറാണ് അവസാനഘട്ടത്തില്‍ പുറത്തായത്. ജൂണ്‍ അഞ്ച് മുതലാണ് ടൂര്‍ണമെന്റ്.
ടീം: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍സിങ്, കമാല്‍ജീത് സിങ് (ഗോള്‍കീപ്പര്‍). പ്രീതം കോട്ടാല്‍, രാഹുല്‍ ബെക്കെ, സന്ദേശ് ജിംഗാന്‍, ആദില്‍ഖാന്‍, സുഭാഷിഷ് ബോസ് (പ്രതിരോധം). ഉദാന്തസിങ്, ജാക്കിചാന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുഥ് ഥാപ്പ, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാല്‍ദാര്‍, വിനീത് റായ്, സഹല്‍ അബ്ദുള്‍ സമദ്, അമര്‍ജിത്ത് സിങ്, ലാലിയന്‍ സുല ചാങ്‌തേ, മൈക്കല്‍ സുസെരാജ് (മധ്യനിര). ബല്‍വന്ത് സിങ്, സുനില്‍ ഛേത്രി, ഫാറുഖ് ചൗധരി, മന്‍വീര്‍ സിങ് (മുന്നേറ്റനിര).
















