Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍പൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2019, 03:33 am IST
in Sports

മാഡ്രിഡ്: വിജയം ശീലമാക്കിയ ആശാന്‍. തോല്‍വികളെ വെറുത്തുതുടങ്ങിയ ശിഷ്യര്‍. മാഡ്രിഡില്‍ യൂര്‍ഗന്‍ ക്ലോപ്പും സംഘവും ലിവര്‍പൂളിനായി ഒത്തുപിടിച്ചതോടെ ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം ചെമ്പടയ്‌ക്ക് സ്വന്തം.

സമ്മര്‍ദങ്ങളില്‍ അടിപ്പെടുന്ന ശീലം ഇത്തവണ ലിവര്‍പൂള്‍ മാറ്റിവച്ചു. ഒരു പതിറ്റാണ്ടിലേറെയായി അകന്നുനിന്ന ചാമ്പ്യന്‍സ് ലീഗ് കിരീടമോഹം തോളിലേറ്റിയാണ് ക്ലോപ്പിന്റെ കുട്ടികള്‍ മാഡ്രിഡിലെത്തിയത്. പലപ്പോഴായി വട്ടമിട്ടു പറന്നെങ്കിലും ഫീനിക്‌സ് പക്ഷികള്‍ക്ക് കിരീടം ബാലികേറാമലയായിരുന്നു. എന്നാല്‍ ഇത്തവണ തന്ത്രങ്ങളും മറുചോദ്യങ്ങളുമായ് ക്ലോപ്പിന്റെ കൂര്‍മബുദ്ധി അണിയറയില്‍ കൃത്യമായി പ്രവര്‍ത്തിച്ചു. മുഹമ്മദ് സലയും ദിവോക് ഒറിജിയും വാന്‍ ഡിജിക്കുമെല്ലാം പഠിച്ച പാഠങ്ങള്‍ അതേപടി കളത്തില്‍ വരച്ചുകാട്ടി. 

സെമിയില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തെത്തിയ ലിവര്‍പൂള്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഫൈനലില്‍ അടിതെറ്റുന്ന രീതി മറന്നതോടെ പതിനാല് വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്കും അവര്‍ വിരാമമിട്ടു. കളിയുടെ തുടക്കത്തില്‍തന്നെ ഗ്യാലറിയില്‍ ആര്‍പ്പുവിളിയുമായി ഒഴുകിയെത്തിയ ചെമ്പടയെ ആവേശത്തിലാഴ്‌ത്തി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല കരുത്തുകാട്ടി. രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചതോടെ ലിവര്‍പൂളിന് ആദ്യ ലീഡ്. 

കളി തുടങ്ങി 22-ാം സെക്കന്‍ഡില്‍ മൂസ സിസോക്കൊയുടെ പിഴവില്‍നിന്ന് ലഭിച്ച പെനാല്‍റ്റി സലാ അനായാസം ഗോളാക്കി. ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ മറികടന്ന് ഗോള്‍ വലയിലെത്തിയ ആദ്യ ഗോള്‍ ലിവര്‍പൂളിനെ മാനസികമായി എടുത്തുയര്‍ത്തി. 

സമനിലയ്‌ക്കായി ടോട്ടനം പൊരുതിയെങ്കിലും ലിവര്‍പൂളിന്റെ പ്രതിരോധത്തില്‍ തട്ടിതെറിച്ചു. ഹാരി കെയ്‌നിന്റെയും കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നിന്റെയും മുന്നേറ്റം ഇടയ്‌ക്കൊക്കെ ലിവര്‍പൂളിനെ പിളര്‍ത്തിയെങ്കിലും ഗോള്‍കീപ്പര്‍ വിലങ്ങുതടിയായി. മറുവശത്ത് തണുത്തുകളിച്ച ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫെര്‍മീനോയ്‌ക്ക് പകരം രണ്ടാം പകുതിയില്‍ ബല്‍ജിയന്‍ താരം ദിവോക് ഒറിജിയെത്തി. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ഒറിജി നേടിയ ഗോള്‍ ക്ലോപ്പിന്റെ തീരുമാനം ശരിവച്ചു. 

കരിയറിലെ മറക്കാനാകാത്ത നിമിഷം. ഏതു കിരീടവും ഞങ്ങള്‍ക്കിനി എത്തിപ്പിടിക്കാം. ക്ലബ്ബിന്റെ വളര്‍ച്ചയ്‌ക്ക് നേട്ടം നിര്‍ണായക പങ്കുവഹിക്കും. 

യൂര്‍ഗന്‍ ക്ലോപ്പ്

കിരീടത്തിനായി മികച്ച പോരാട്ടം നടത്തി. ഭാഗ്യം ഞങ്ങള്‍ക്കൊപ്പമില്ലായിരുന്നു. തുടക്കത്തിലെ ഗോള്‍ വഴങ്ങിയത് മത്സരത്തില്‍ വിനയായി. വലിയ മത്സരങ്ങളില്‍ സമ്മര്‍ദത്തിന് അടിപ്പെടാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. 

മൗറീസ്യോ പൊച്ചട്ടീനോ

തുടര്‍ച്ചയായി രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനായതില്‍ അഭിമാനം തോന്നുന്നു. ടീം ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലമാണിത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ദൃശ്യം സ്വപ്‌നം കണ്ടിരുന്നില്ല. 

മുഹമ്മദ് സലാ

കിരീടം മോഹിച്ചിരുന്നു. മറ്റേതു ടീമിനെക്കാളും കിരീടം ഞങ്ങള്‍ അര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അത്ഭുതകരമായ മുന്നേറ്റം നടത്താനായതിന്റെ ഫലമാണിത്. 

ട്രന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്്

ടീം കിരീടം ആഗ്രഹിച്ചിരുന്നു. ക്ലബ്ബിനും ലിവര്‍പൂള്‍ സിറ്റിക്കും അഭിമാനിക്കാവുന്ന നിമിഷമാണിത്. 

ദിവോക് ഒറിജി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.