മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ടീമുകളായ ടോട്ടനവും ലിവര്‍പൂളും ഇന്ന് ഏറ്റുമുട്ടും. വന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 ന് കളി തുടങ്ങും.
സ്‌ട്രൈക്കര്‍ മുഹമ്മദ സലയുടെ കരുത്തിലാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് നിന്ന് അകന്ന് പോയ കിരീടം പിടിക്കാനുള്ള ഒരുക്കത്തിലാണ് ലിവര്‍പൂള്‍. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ലിവര്‍പൂള്‍ റയല്‍ മാഡ്രിഡിനോട്് തോറ്റു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ടോട്ടനത്തിന്റെ ശക്തി.
ലാലിഗ ടീമായ ബാഴ്‌സലോണയെ സെമിയില്‍ അട്ടിമറിച്ചാണ് ലിവര്‍പൂള്‍ ഫൈനലില്‍ കടന്നത്. ടോട്ടനം സെമിയില്‍ ഡച്ച് ടീമായ അയാക്‌സിനെ കീഴടക്കി.
















