മോന്റേവീഡിയോ: ബാഴ്‌സലോണ മുന്നേറ്റ താരം ലൂയിസ് സുവാരസിനെ ഉള്‍പ്പെടുത്തി കോപ്പ അമേരിക്കക്കുള്ള 23 അംഗ ഉറുഗ്വെ ടീമിനെ പ്രഖ്യാപിച്ചു. സുവാരസിന് പുറമെ എഡിസണ്‍ കവാനി, ഡീഗോ ഗോഡിന്‍ എന്നീ മുതിര്‍ന്ന താരങ്ങളും ടീമിലുണ്ട്.
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്്ത്രക്രിയക്ക് വിധേയനായ സുവാരസ് ടൂര്‍ണമെന്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. പതിനഞ്ച് തവണ കോപ്പ അമേരിക്ക ജേതാക്കളായ ഉറുഗ്വെ ആദ്യ മത്സരത്തില്‍ ജൂണ്‍ പതിനാറിന് ഇക്വഡോറിനെ നേരിടും.
ഉറുഗ്വെ ടീം: ഫെര്‍നാണ്ടോ മുസ്‌ലീയേര, മാര്‍ട്ടിന്‍ സില്‍വ, മാര്‍ട്ടിന്‍ കമ്പാനാ, ഡീഗോ ഗോഡിന്‍, ജോസ് മരിയ ഗിമിനസ്, സെബാസ്റ്റിയന്‍ കോട്ടസ്, മാര്‍സലോ സറാച്ചി, മാര്‍ട്ടിന്‍ കസിറസ്, മത്തിയാസ് വാസിനോ, നഹിതാന്‍ നാന്‍ഡസ്, ഫെഡറിക്കോ വാല്‍വര്‍ഡാ, ജോര്‍ജിയന്‍ ഡി അറസീട്ട, റോഡ്രിഗോ ബെന്റാന്‍കുര്‍, നിക്കോളാസ് ലോഡീറോ, ലൂക്കാസ് ടോറീറ, ഡീഗോ ലസാള്‍ട്ട്, ഗാസ്റ്റണ്‍ പെരേറോ, ജിവാണി ഗോണ്‍സാലസ്, ലൂയിസ് സുവാരസ്, ക്രിസ്റ്റിയന്‍ സ്റ്റുവാനി, എഡിസണ്‍ കവാനി, ജോനാഥന്‍ റോഡ്രിഗസ്, മാക്‌സിമിലാനോ ഗോമസ്.
















