ലണ്ടന്‍: ലോകകപ്പ് കിരീടം കൊത്തിപ്പറക്കാന് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ ലണ്ടനിലെ ഓവല്‍ സ്്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ബുധനാഴ്ചയാണ് കോഹ്ലിയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത്.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കും. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ചൊവ്വാഴ്ച ബംഗ്ലാദേശുമായി പോരടിക്കും. ലോകകപ്പ് മുപ്പതിന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിനാണ്. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളി.
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍.രാഹുല്‍, വിജയ് ശങ്കര്‍, എം.എസ്.ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: