ന്യൂദല്‍ഹി: ലോകകപ്പ് ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയുമായി മത്സരമില്ലെന്ന് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. താനും ഹാര്‍ദിക്കും വത്യസ്ത രീതിയില്‍ കളിക്കുന്നവരാണ്. ഓള്‍റൗണ്ടര്‍മാരെങ്കിലും ഒരേ ശൈലിയിലല്ല ക്രിക്കറ്റിനെ സമീപിക്കുന്നത്. മികച്ച ഫോമിലാണ് ഹാര്‍ദിക്. ഐപിഎല്ലിലെ പ്രകടനം ഇത് സാക്ഷ്യപ്പെടുത്തും. ഹാര്‍ദിക്കിനൊപ്പം ടീമിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശങ്കര്‍ പറഞ്ഞു.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്. ടീം നിര്‍ദേശിച്ചാല്‍ നാലാം നമ്പറില്‍ ഇറങ്ങും. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ കൊണ്ടുപോകാനാണ് ശ്രമം. നിലവില്‍ 130ല്‍ അധികം വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്നു. ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും വിജയ് പ്രതികരിച്ചു.
ഇന്ത്യക്കായി ഒമ്പത് ഏകദിന മത്സരങ്ങള്‍ കളിച്ച ശങ്കര്‍ 165 റണ്‍സും രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്.
















