ലാഹോര്‍: ആസിഫ് അലി, മുഹമ്മദ് അമീര്‍, വഹാബ് റിയാസ് എന്നിവരെ ലോകകപ്പിനുള്ള അവസാന പതിനഞ്ചംഗ പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി.
കാന്‍സര്‍ രോഗത്തിന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ആസിഫ് അലിയുടെ മകള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ലാഹോറിലെ സംസ്്കാരചടങ്ങിനുശേഷം ആസിഫ് പാക്കിസ്ഥാന്‍ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്ന് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.
പാക്കിസ്ഥാന്‍ ടീം: സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സോഹയ്ല്‍, മുഹമ്മദ് ഹഫീസ്, ഷോയ്ബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വാസിം, ഷദാബ് ഖാന്‍, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹസ്‌നൈന്‍, ഹസന്‍ അലി, വഹാബ് റിയാസ്, ഷഹീന്‍ ഷാ അഫ്രീദി.
















