ലണ്ടന്‍ :ലോകകപ്പ് അടുത്തതോടെ ഇംഗ്ലണ്ട് അപാരഫോമിലേക്ക് ഉയരുകയാണ്. തകര്‍ത്തടിച്ച് നാലാം ഏകദിനത്തിലും പാക്കിസ്ഥാനെ വീഴ്‌ത്തിയ ആതിഥേയര്‍ പുത്തന്‍ റെക്കോഡും കുറിച്ചു.
പാക്കിസ്ഥാനുയര്‍ത്തിയ 340 റണ്‍സ് ലക്ഷ്യം ചെയ്്‌സ് ചെയ്ത് നേടിയാണ് ഇംഗ്ലണ്ട് റെക്കോഡിട്ടത്. ഇത് നാലാം തവണയാണ് ഇംഗ്ലണ്ട് 340-ഓ അതില്‍ കൂടുതലോ റണ്‍സ് മറികടന്ന് വിജയം സ്വന്തമാക്കുന്നത്. ഇതോടെ ഇന്ത്യയെയാണ് ഇംഗ്ലണ്ട് റെക്കോഡ് പുസ്തകത്തില്‍ നിന്ന്് പിടിയിറക്കിയത്.
ഇന്ത്യ മൂന്ന് തവണ 340 തോ അതില്‍ കൂടുതലോ റണ്‍സ് മറികടന്ന വിജയം നേടിയിട്ടുണ്ട്.
















