Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അരങ്ങൊഴിയുന്ന ഇതിഹാസങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 05:15 am IST
in Sports

ലണ്ടന്‍: നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഐസിസി ലോകകപ്പില്‍ ഇത്തവണ ഒട്ടേറെ പുതുമുഖങ്ങള്‍ അരങ്ങേറ്റം കുറിക്കും. എന്നാല്‍ ഇതിഹാസങ്ങളായ ചില സീനിയര്‍ കളിക്കാര്‍ക്ക് പന്ത്രണ്ടാമത്് ലോകകപ്പ് അവസാന ലോകകപ്പാകും. കിരീട വിജയത്തോടെ അരങ്ങൊഴിയാന്‍ കാത്തിരിക്കുകയാണ് ഈ സീനിയര്‍ താരങ്ങള്‍.

2023 ലെ ലോകകപ്പിന് മുമ്പ് കളിയവസാനിപ്പി്ക്കുമെന്ന് കരുതുന്നവരില്‍ ഏറ്റവും പ്രമുഖന്‍ ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധോണി ഈ ലോകകപ്പോടെ ഗ്ലൗസ് അഴിക്കുമെന്നാണ് സൂചന. 2007 ല്‍ ഐസിസി ടി 20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുത്ത നായകനാണ് ധോണി.

ബാറ്റ്‌കൊണ്ട് ഇപ്പോഴും ബൗളര്‍മാരെ അടിച്ചൊതുക്കാന്‍ മിടുക്കനാണ്. ഏകദിനത്തില്‍ 10500 റണ്‍സ് നേടിയിട്ടുണ്ട്. ഇതിന് പുറമെ വിക്കറ്റിന് പിന്നിലെ ചോരാത്ത കൈകളില്‍ 432 ബാറ്റ്‌സ്മാന്മാര്‍ കുടുങ്ങിയിട്ടുമുണ്ട്. ധോണി വിരമിച്ചാല്‍ നിലവില്‍ ആ വിടവ് നികത്താന്‍ പറ്റിയ താരങ്ങള്‍ ഇന്ത്യന്‍ ടീമിലില്ല.

കരീബിയന്‍ പടയുടെ കരുത്തനായ ക്രിസ് ഗെയിലാണ് അരങ്ങോഴിയുന്ന മറ്റൊരു ഇതിഹാസം. ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ക്കുന്ന പ്രതിഭയാണ് ഈ മുപ്പത്തിയൊമ്പതുകാരന്‍. ഈ ലോകകപ്പോടെ കളിയവസാനിപ്പിക്കുകയാണെന്ന് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചു. മറ്റൊരു ഇതിഹാസമായ ബ്രയാന്‍ ലാറ കഴിഞ്ഞാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടതല്‍ റണ്‍്‌സ് കുറിച്ച വിന്‍ീഡ് താരമാണ് ഗെയ്ല്‍. 10151 റണ്‍സാണ് ഗെയിലിന്റെ നേട്ടം.

അവിശ്വസനീയമായ ചില റെക്കോഡുകളും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന പിറന്നിട്ടുണ്ട്. 2015 ലെ ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 147 പന്തില്‍ 215 റണ്‍സ് നേടി. ബൗളര്‍മാരെ തല്ലിയോടിക്കുന്ന ഗെയ്ല്‍ 314 സിക്‌സറുകള്‍ കുറിച്ചിട്ടുണ്ട്. ഇത്തവണ ഐപിഎല്ലിലെ 13 മത്സരങ്ങളില്‍ 490 റണ്‍സ് നേടി.

ബാറ്റ്‌സ്മാന്മാരെ ഗൂഗ്ലികൊണ്ട് വെള്ളം കുടിപ്പിക്കുന്ന ഇംറാന്‍ താഹിറാണ് ലോകകപ്പോടെ ഏകദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച മറ്റൊരു പ്രതിഭ. ഏകദിനത്തില്‍ നിന്ന് വിരമിച്ചാലും ടി 20 യില്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കുമെന്ന് ഈ നാല്‍പ്പതുകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളര്‍ക്കുളള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 16 മത്സരങ്ങളില്‍ 26 വിക്കറ്റുകളാണ് താഹിര്‍ വീഴ്‌ത്തിയത്. ലോകകപ്പില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഭീഷണിയാകും ഈ ലെഗ് സ്പിന്നര്‍.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും അടുത്ത ലോകകപ്പി്‌ന് ഉണ്ടാകില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി നിറം മങ്ങിപ്പോയ  മുഹമ്മദ് ഷമി അടുത്തിടെയായി മികച്ച പ്രകടനം കാഴ്‌വച്ചുവരുകയാണ്.  ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് വീഴ്‌ത്തിയ താരമാണ്. അടുത്തിടെ കാഴ്ചവച്ച സ്ഥിരതയാര്‍ന്ന പ്രകടനമാണ് ലോകകപ്പ് ടിക്കറ്റ് നേടിക്കൊടുത്തത്. ഇരുപത്തിയൊമ്പതുകാരനായ ഷമി ഈ ലോകകപ്പോടെ വിരമിക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ ഓള്‍ റൗണ്ടര്‍ ഷോയബ് മാലിക്കാണ് വിരമിക്കുന്ന മറ്റൊരു സീനിയര്‍ താരം. ഈ ലോകകപ്പോടെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന വിരമിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ ബാറ്റ്്‌സമാനാണ് മാലിക്ക്. 282 മത്സരങ്ങളില്‍ 7481 റണ്‍സും 156 വിക്കറ്റും നേടി. പാക്കിസ്ഥാന്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനാണ്. 1990 മുതല്‍ പാക്കിസ്ഥാനായി കളിച്ചുവരുകയാണ് ഈ താരം.

ദ്ക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി ഈ ലോകകപ്പോടെ കളി നിര്‍ത്തുമെന്ന് മാര്‍ച്ചില്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരിലൊരാളാണ് ഡുമിനി. 194 മത്സരങ്ങളില്‍ 5047 റണ്‍സ് നേടിയിട്ടുണ്ട്. 2015 ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ആദ്യ ഹാട്രിക് നേടി. സിംബാബ്‌വെക്കെതിരായ മത്സരത്തിലാണ് ഡുമിനി ഈ നേട്ടം കൈവരിച്ചത്.

2015ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഒറ്റേറെ പ്രമുഖ ബാറ്റ്‌സ്മാന്മാരെ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കയുടെ ‘സ്‌റ്റെയിന്‍ ഗണ്‍, എന്നറിയപ്പെടുന്ന ഡെയ്ല്‍ സ്‌റ്റെയിനും ഈ ലോകകപ്പോടെ വിരമിക്കും. പരിക്കിന്റെ പിടിയിലാണെങ്കിലും സ്‌റ്റെയിനെ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന് മുമ്പ് സ്‌റ്റെയിന്‍ സുഖം പ്രാപിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഗിബ്‌സണ്‍ വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.