Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിരുന്നിനെത്തിയ ദിവ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 01:05 am IST
inSamskriti

സായ്‌ലീലകളുടെ സമ്പൂര്‍ണ ചരിത്രമാണ്  ബാബയുടെ പരമഭക്തനായ ഹേമത്പാന്ത് ധാബോല്‍ക്കര്‍ (ഗോവിന്ദ് രഘുനാഥ് ധാബോല്‍ക്കര്‍) രചിച്ച സായ്‌സദ്്ചരിത. അണ്ണാ സാഹെബ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഷിര്‍ദിയില്‍ കോളറ പടര്‍ന്നപ്പോള്‍ ഗ്രാമാതിര്‍ത്തിയില്‍ ഗോതമ്പു പൊടി വിതറി ബാബ അതിനെ ചെറുത്തതിന് സാക്ഷിയായിരുന്നു അദ്ദേഹം.  ബാബയുടെ അത്ഭുതകൃത്യങ്ങള്‍ ഒന്നൊഴിയാതെ കുറിച്ചു വെക്കാന്‍ നിമിത്തമായത് ഈയൊരു സംഭവമായിരുന്നു. 

ഒരിക്കല്‍ ഒരു പൗര്‍ണമി നാളില്‍ അദ്ദേഹം ദിവ്യമായൊരു സ്വപ്‌നം കണ്ടു. ദിവ്യനെന്നു തോന്നിച്ച ഒരാള്‍ തന്റെ വീട്ടിലേക്ക് കയറി വന്നു. വെളുപ്പിന് മൂന്നുമണിയായിക്കാണും. അദ്ദേഹം അണ്ണാ സാഹെബിനെ തട്ടിയുണര്‍ത്തി, വീട്ടില്‍ ഉച്ചയൂണിന് ബാബ വരുമെന്ന്  അറിയിച്ചു. ഉണര്‍ന്നപ്പോള്‍ സ്വപ്‌നമാണോ സത്യമാണോ എന്നറിയാത്ത അവസ്ഥയിലായി അദ്ദേഹം. ആരെയും അരികില്‍ കാണാനില്ല. 

ഊണിന് ബാബ വരുമെന്നാണല്ലോ ആ ദിവ്യന്‍ പറഞ്ഞത്. സന്തോഷം കൊണ്ട് ആ വാര്‍ത്ത എല്ലാവരും കേള്‍ക്കേ അദ്ദേഹം വിളിച്ചു പറഞ്ഞു. ബഹളം കേട്ട് ഭാര്യ ഓടിയെത്തി. ആനന്ദം അടക്കാന്‍ വയ്യാതെ അണ്ണാ സാഹേബ് ഭാര്യയോട് സ്വപ്‌നവിവരണം തുടങ്ങി. 

ഷിര്‍ദിയില്‍ നിന്ന് ഇന്ന് ഉച്ചയൂണിന് ബാബ ഇന്ന് ഇവിടെ വരുമെന്നോ! ഷിര്‍ദിയില്‍ നിന്ന് ഇങ്ങ് ഭാങ്ഗ്രയിലേക്ക് എത്ര ദൂരമുണ്ട് !  ഇദ്ദേഹത്തിന് ഇതെന്തു പറ്റി? ഒന്നും മനസ്സിലാകാതെ നിന്ന ഭാര്യയോട്, അണ്ണാ സാഹെബ്   പറഞ്ഞു. ‘ നിന്നോട് എന്തു പറയാന്‍. ബാബയെന്നാല്‍  ദൈവമാണ്. ഈശ്വരന്മാര്‍ക്ക് സഞ്ചരിക്കാന്‍ നേരവും കാലവുമൊന്നുമില്ല. സര്‍വ്യാപിയാണ്. അതു കൊണ്ട് ബാബ എപ്പോള്‍ വരും പോകും എന്ന ചോദ്യത്തിന് അര്‍ഥമില്ല. അദ്ദേഹം നാളെ വന്നിരിക്കും. നീ പോയി ഭക്ഷണം തയ്യാറാക്കൂ. വേണ്ടതെല്ലാം ഒരുക്കണം. ‘

ഭര്‍ത്താവ് പറഞ്ഞതിന് അപ്പുറത്തേക്ക് അവര്‍ക്ക് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. വീടെല്ലാം തൂത്തു തുടച്ചു. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി. പൂമാലകള്‍ കൊണ്ട് തോരണങ്ങളുണ്ടാക്കി വീട് അലങ്കരിച്ചു. സ്വാദിഷ്ഠമായ വിഭവങ്ങളൊരുക്കി. ഇരുവരും ബാബയെക്കാത്ത് ഇരിപ്പായി. പന്ത്രണ്ടു മണിയായി. ബാബ വന്നില്ല. എങ്കിലും അവര്‍ പ്രതീക്ഷ കൈവിട്ടില്ല. പറഞ്ഞവാക്കില്‍ നിന്ന് വ്യതിചലിക്കില്ല ബാബ എന്ന കാര്യത്തില്‍ അണ്ണാ സാഹേബിന് ഉറപ്പായിരുന്നു. 

പെട്ടെന്ന് മുസ്ലിം വേഷധാരികളായ രണ്ടുപേര്‍ അവിടെയെത്തി. ‘ അണ്ണാ സാഹേബ് ഞങ്ങള്‍ അങ്ങയെ കാണാനായി വന്നതാണ്. അങ്ങ് ഏതോ അതിഥിയെ സ്വീകരിക്കാനുള്ള തിരക്കിലാണെന്ന് തോന്നുന്നു. ഞങ്ങള്‍ അങ്ങയെ ബുദ്ധിമുട്ടിക്കുന്നില്ല. ഈ പെട്ടി അങ്ങ് സ്വീകരിക്കണം.’ ഇത്രയും പറഞ്ഞ ശേഷം അവര്‍ പോയി.

അണ്ണാ സാഹേബ് ആ പെട്ടി തുറന്നു നോക്കി. അതില്‍ ബാബയുടെ ചൈതന്യം വഴിയുന്നൊരു ചിത്രമുണ്ടായിരുന്നു. അണ്ണാ സാഹേബിന്റെ മിഴിയില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. ചിത്രം നെഞ്ചോടു ചേര്‍ത്തു പിടിച്ച്  അദ്ദേഹം പറഞ്ഞു;  ‘  എന്റെ വീട്ടില്‍  അവധൂതനെത്തിയിരിക്കുന്നു, ബാബയെത്തിയിരിക്കുന്നു.  ‘ 

 ഭക്ഷണം എടുത്തു വച്ച പാത്രത്തിനു മുമ്പില്‍ അദ്ദേഹം ആ ചിത്രം എടുത്തു വച്ചു. കുടിക്കാനായി വെള്ളവും വച്ചു. എന്നിട്ട് ഭക്ത്യാദരപൂര്‍വം ബാബയോട് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടു. 

പാത്രത്തില്‍ വെച്ചിരുന്ന വട വൈകാതെ അപ്രത്യക്ഷമായി. അതിനടുത്തായി ബാബയുടെ വിരലടയാളങ്ങളും കണ്ടു. അതോടെ അണ്ണാ സാഹബിനും ഭാര്യയ്‌ക്കും തൃപ്തിയായി. ബാക്കിയിരുന്ന ഭക്ഷണം അവര്‍ പ്രസാദമായി സ്വീകരിച്ച് ഭക്ഷിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

പുതിയ വാര്‍ത്തകള്‍

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.