ലിവര്‍പൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബാഴ്‌സലോണ തകര്‍ന്നടിഞ്ഞതോടെ കോച്ച് ഏണെസ്‌റ്റോ വാല്‍വെര്‍ഡിയുടെ ഭാവി തുലാസില്‍. വാല്‍വെര്‍ഡി െയ ബാഴ്‌സലോണ കോച്ചിന്റെ പദവിയില്‍ നിന്ന് നീക്കിയേക്കും.
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിനെതിരെ 3-0 ന് മുന്നിട്ടുനിന്ന ബാഴ്‌സ രണ്ടാം പാദസെമിയില്‍ നാല് ഗോള്‍ വാങ്ങികൂട്ടി ഫൈനല്‍ കാണാതെ മടങ്ങി. രണ്ട് പാദങ്ങളിലായി 4-3 ന് വിജയിച്ച്് ലിവര്‍പൂള്‍ ഫൈനില്‍ കടന്നു.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന പുറത്തായതില്‍ എല്ലാവരും നിരാശരാണ്. വരാനിരിക്കുന്ന കോപ്പ ഡെല്‍ ഫൈനലിന് മുമ്പ് ടീമിന്റെ മനോവീര്യം ഉയര്‍ത്തണമെന്ന് ബാഴ്‌സ പ്രസിഡന്റ് ജോസഫ് പറഞ്ഞു.
ബാഴ്‌സയുടെ തോല്‍വി തന്നെ ബാധിക്കുമോയെന്ന് അറിയില്ല. പക്ഷെ പരിശീലകര്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വാല്‍വെര്‍ഡി വെളിപ്പെടുത്തി. 2020 ഫെബ്രുവരി വരെയാണ് വാല്‍വെര്‍ഡി ബാഴ്‌സയുമായി കരാറുണ്ടാക്കിയിരിക്കുന്നത്്.
കഴിഞ്ഞ വര്‍ഷവും വാല്‍വെര്‍ഡിയുടെ ശിക്ഷണത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ബാഴ്‌സ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോമയോട്് തോറ്റ് പുറത്തായി.
















