Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എട്ടുനിലയില്‍ പൊട്ടിയ അമേഠിയിലെ നുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 03:52 am IST
in Editorial

നെഹ്‌റു കുടുംബത്തിലെ വ്യാജഗാന്ധിമാരില്‍ ഒരാളായ രാഹുല്‍ എന്ന റൗള്‍ വിന്‍സി കോണ്‍ഗ്രസ്സുകാര്‍ക്ക് ഏറെ വേണ്ടപ്പെട്ടവനെങ്കിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ എടുക്കാച്ചരക്കാണെന്ന് തെളിഞ്ഞിട്ട് രണ്ട് പതിറ്റാണ്ടായി. 2004-ല്‍ പാര്‍ട്ടി നേതാവായി രംഗപ്രവേശം ചെയ്തതുമുതല്‍ ഈ നിമിഷംവരെ അപക്വ യുവാവിനെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന നെഹ്‌റു കുടുംബത്തിലെ ഈ രാഷ്‌ട്രീയാവശിഷ്ടത്തെ മഹാനാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് വിധേയന്മാര്‍. ഇതിന് എന്ത് പരിഹാസ്യമായ രീതിയും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നു എന്നതിന് തെളിവാണ് ഇക്കഴിഞ്ഞ ദിവസം അമേഠിയിലെത്തിയ രാഹുലിനെ ആരോ വധിക്കാന്‍ ശ്രമിച്ചു എന്ന കോണ്‍ഗ്രസ്സുകാരുടെ പരാതി.

അമേഠിയില്‍ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്റെ നെറ്റിയില്‍ എവിടെനിന്നോ ലേസര്‍ രശ്മികള്‍ പതിഞ്ഞതാണ് കോണ്‍ഗ്രസ്സുകാരെ ആവേശഭരിതരാക്കിയത്. തങ്ങളുടെ നേതാവിന്റെ വലതു നെറ്റിയില്‍ ഏഴ് തവണ രശ്മികള്‍ പതിഞ്ഞെന്നും, ഇത് സ്‌നിപ്പര്‍ തോക്കുപയോഗിച്ച് അപായപ്പെടുത്താനുള്ള ശ്രമമാണെന്നും ഒട്ടും വൈകാതെ കോണ്‍ഗ്രസ്സുകാര്‍ കണ്ടെത്തി. രാഹുലിന്റെ ജീവന്‍ അപകടത്തിലാണെന്നും, മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും മുറവിളികൂട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒത്തനടുവില്‍ നില്‍ക്കുമ്പോള്‍ എല്ലാ പ്രതീക്ഷകളും നശിച്ച കോണ്‍ഗ്രസ്സും, പരാജയത്തിന്റെ പ്രതിരൂപമായ അതിന്റെ നേതാവും വല്ലവിധേനയും ശ്രദ്ധിക്കപ്പെടാനുള്ള വഴികള്‍ നോക്കുകയാണ്.

‘വധശ്രമം’ നേരിട്ട പാര്‍ട്ടി അധ്യക്ഷനും പരാതിപ്പെട്ട നേതാക്കളും പരിഹാസ്യരാവാന്‍ മണിക്കൂറുകള്‍പോലും വേണ്ടിവന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉടന്‍ നിര്‍ദേശം നല്‍കി. രാഹുലിന്റെ നെറ്റിയില്‍ പതിഞ്ഞത് ക്യാമറയില്‍നിന്നുള്ള രശ്മിയാണെന്ന് എസ്പിജി കണ്ടെത്തി.

ഇതോടെ ഇളിഭ്യരായ നേതാക്കള്‍ മലക്കംമറിഞ്ഞു. തങ്ങള്‍ പരാതി നല്‍കിയില്ലെന്നായി അവര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് വക്താക്കളും നേതാക്കളും ഒളിച്ചോടി. എഐസിസി നിയോഗിച്ച ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്നുള്ള വെളിച്ചമാണ് സ്വന്തം നേതാവിന്റെ നെറ്റിയില്‍ പതിഞ്ഞത്. ഇക്കാര്യം വ്യക്തമായിട്ടും നുണപ്രചാരണത്തിന് നിന്നുകൊടുത്ത നേതാവ് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നടക്കുകയാണ്.

തങ്ങളുടെ നേതാവിന്റെ വലിപ്പം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള തിരക്കില്‍ ആദ്യമായല്ല കോണ്‍ഗ്രസ് നട്ടാല്‍ മുളയ്‌ക്കാത്ത നുണകള്‍ എഴുന്നെള്ളിക്കുന്നത്. 2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ സഞ്ചരിച്ച  വിമാനം അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. വിമാനം പൊടുന്നനെ ആടിയുലഞ്ഞതാണ് കാരണം. ഇത് യന്ത്രത്തകരാറുകൊണ്ടാണെന്ന് പിന്നീട് കണ്ടെത്തി.

തങ്ങളെ മറ്റുള്ളവര്‍ കണ്ണെടുക്കാതെ നോക്കുകയാണെന്ന് ചിലര്‍ക്ക് തോന്നാം. ഇതൊരു മാനസികരോഗമാണ്. ഇതുപോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യവും. ആരൊക്കെയോ ചേര്‍ന്ന് വധിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞുപരത്തിയാല്‍ നേതാവ് വലിയ ആളാണെന്ന് ജനങ്ങള്‍ ധരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. ഇതിന് എന്തു നുണയും പ്രചരിപ്പിക്കാന്‍ അവര്‍ക്ക് മടിയില്ല. ഇത്തരം നുണകളിലൊന്നാണ് അമേഠിയില്‍ എട്ട് നിലയില്‍ പൊട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.