Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഖേദത്തില്‍ തീരില്ല കൂട്ടക്കുരുതിയുടെ ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2019, 03:36 am IST
inEditorial

സ്വാതന്ത്ര്യ സമരവേളയില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കുരുതിയാണ് ജാലിയന്‍വാലാ ബാഗിലേത്. ആ സംഭവം നടന്നിട്ട് നാളേയ്‌ക്ക് നൂറുവര്‍ഷം തികയുകയാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ കറുത്ത ഏടായ ജാലിയന്‍വാലാ ബാഗ് കുരുതി നടന്നതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേ ഖേദപ്രകടനം നടത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യ ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്ന് അവര്‍ക്ക് പറയേണ്ടിവന്നു. 1997ല്‍ ജാലിയന്‍വാലാ ബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1919 ഏപ്രില്‍ 13 നായിരുന്നു സംഭവം.

  പഞ്ചാബിലെ അമൃത്സറില്‍ സുവര്‍ണക്ഷേത്രത്തിനു സമീപം 6.5 ഏക്കര്‍ വരുന്ന ഇടുങ്ങിയ കവാടങ്ങളുള്ള ജാലിയന്‍വാലാ ബാഗ് മൈതാനത്തില്‍ യോഗം ചേര്‍ന്ന നിരായുധരായ ജനക്കൂട്ടത്തിനു നേരേ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാനായിരുന്നു യോഗം. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് മരിച്ചത്. എന്നാല്‍ 400 പേര്‍ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്.

 2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഈ കൂട്ടക്കൊലയെ നാണംകെട്ട സംഭവമെന്നു വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായില്ല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്. ഇ.എച്ച്. ഡയര്‍ ആണ് ഈ കൂട്ടക്കൊലയ്‌ക്ക് ഉത്തരവ് നല്‍കിയത്. യോഗത്തെക്കുറിച്ച് സൂചനകിട്ടിയ ജനറല്‍ ഡയര്‍, എല്ലാത്തരത്തിലുള്ള സമ്മേളനങ്ങളും നിരോധിച്ചു. ഇതറിയാതെ ജാലിയാന്‍വാലാ ബാഗില്‍ ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകള്‍ ഒത്തുചേര്‍ന്നു. ഈ വിവരം ലഭിച്ച ഡയര്‍ തന്റെ ഗൂര്‍ഖാ റെജിമെന്റുമായി അവിടേക്കു നീങ്ങി. ഒരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്‌ക്കാന്‍ ഡയര്‍ ഉത്തരവിട്ടു. പത്തുമിനിട്ടോളം വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ 1,650 റൗണ്ട് വെടിവെച്ചെന്നാണ് കണക്ക്. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്. ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചശേഷമായിരുന്നു വെടിവെയ്‌പ്പ്. യഥാര്‍ഥത്തില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ചെന്നു കരുതുന്നു. ഡയര്‍ ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരന്‍ മൈക്കല്‍ ഒഡ്വയറിനെ ഉധംസിങ് വെടിവെച്ചു കൊന്നു. ജാലിയന്‍വാലാ ബാഗ് സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു അദ്ദേഹം.  അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓര്‍മയ്‌ക്കായി 1963ല്‍ ഇവിടെ സ്മാരകം നിര്‍മിക്കപ്പെട്ടു. അമേരിക്കന്‍ വാസ്തു ശില്‍പ്പിയായ ബെഞ്ചമിന്‍ പോള്‍ രൂപകല്‍പ്പന ചെയ്ത സ്മാരകം പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ആണ് ഉദ്ഘാടനം ചെയ്തത്. കൂട്ടക്കുരുതി ലോകത്തെ തന്നെ നടുക്കിയതും ഇന്ത്യന്‍ മനസ്സിന് തീര്‍ത്താലും തീരാത്ത മുറിവുണ്ടാക്കിയതുമായിരുന്നു. ഇക്കാര്യത്തില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന ആവശ്യം പലതവണ ഉന്നയിച്ചതാണ്. അതുകൊണ്ട്തന്നെ വെറുമൊരു ഖേദം കേട്ട് സമാധാനിക്കാനാവില്ല- കലര്‍പ്പില്ലാത്ത മാപ്പുതന്നെ ബ്രിട്ടന്‍ പറയേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.