Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അന്ത്യമുണ്ടാവണം, ഈ ദാരുണമരണങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2019, 03:21 am IST
inEditorial

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുറച്ചുകാലമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ കരള്‍ പിളര്‍ക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്കെതിരെ ഉയരുന്ന പ്രാകൃതമായ പ്രതികാരം അവരുടെ ജീവനെടുക്കുകയാണ്. ഏറ്റവും പുതിയ സംഭവമുണ്ടായിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ചിയ്യാരത്താണ്. വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി യുവാവ് ബിടെക് വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ ഈ അരുംകൊല ചെയ്യാന്‍ യുവാവിനെ പ്രേരിപ്പിച്ചത്. കുട്ടിക്കാലത്തു തന്നെ അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിച്ചുപോവുകയും ചെയ്ത് അമ്മൂമ്മയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ ജീവിതത്തിനാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയുണ്ടായി.

ചിയ്യാരത്തെ പെണ്‍കുട്ടിയുടെ ഹത്യ ഒറ്റപ്പെട്ടതല്ല. അടുത്തകാലത്തായി ഒന്നിനുപുറകെ ഒന്നെന്നോണം സമാനമായ നിരവധി സംഭവങ്ങള്‍ നടക്കുകയുണ്ടായി. ഒന്നിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പേ അടുത്തത് സംഭവിക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ തിരുവല്ലയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്തിനു കുത്തിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയും, എട്ടാംനാള്‍ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. കോട്ടയത്ത് കോളജ് ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ച് കത്തിച്ചതും ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതും രണ്ട് വര്‍ഷം മുന്‍പാണ്. തിരൂരില്‍ പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നതും, പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ ഒരു പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവച്ച് അധികം വൈകാതെ മരിച്ചതും ആരും മറന്നിട്ടില്ല.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാലം മാറിയെന്ന് സമ്മതിക്കുന്ന നമ്മിലോരോരുത്തരും പുതിയ കാലത്തെ വ്യക്തിബന്ധങ്ങളില്‍ വന്നിരിക്കുന്ന മാറ്റത്തെ വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പ്രലോഭനങ്ങളില്‍ പെട്ടെന്നു വീണുപോകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. പഴയ തലമുറയ്‌ക്ക് ലഭ്യമല്ലാതിരുന്ന പല സാഹചര്യങ്ങളും സൗകര്യങ്ങളും ചാനല്‍ ജനറേഷനുണ്ട്. ജീവന്റെ വിലയും സ്‌നേഹത്തിന്റെ മൂല്യവും അറിയാതെയാണ് പലരും വളരുന്നത്. യഥാര്‍ത്ഥലോകത്തല്ല, സൈബറിടങ്ങളിലെ സ്വപ്നലോകത്താണ് പലരും ജീവിക്കുന്നത്. അരുതുകളെ അംഗീകരിക്കാത്തവര്‍, ജീവിതം പൊള്ളയായ ആനന്ദത്തിനുള്ളതാണെന്ന് കരുതുന്നവര്‍, അനുനിമിഷമെന്നോണം അപകടങ്ങളിലേക്ക് നടക്കുകയാണ്.

നമ്മുടെ പെണ്‍കുട്ടികള്‍ ഇരകളാകാന്‍ വിധിക്കപ്പെട്ടവരല്ല. അവരുടെ കാര്യത്തില്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വലിയ കരുതലുകള്‍ ആവശ്യമാണ്. ക്യാമ്പസുകളിലും അവിവാഹിതകളായ പെണ്‍കുട്ടികള്‍ ഇടപെടുന്ന മേഖലകളിലും വ്യക്തിബന്ധങ്ങളുടെ പാവനതയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ബോധവല്‍ക്കരണം നടക്കണം. കുടുംബത്തിന്റെ അകത്തളങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌നേഹം ലഭിക്കണം. ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാതിരിക്കാനുള്ള ശ്രദ്ധയും മുന്‍കരുതലും മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. മക്കളെ, ആണായാലും പെണ്ണായാലും നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. സമൂഹമാധ്യമങ്ങളില്‍ ആരോഗ്യകരമായ ഇടപെടലുകള്‍ ആവശ്യമാണെന്നുവന്നാല്‍ സര്‍ക്കാര്‍ അതിന് മടിക്കേണ്ടതില്ല. എന്തു ചെയ്തിട്ടാണെങ്കിലും ‘പ്രണയ’ത്തിന്റെ പേരിലുള്ള പെണ്‍കുട്ടികളുടെ ദാരുണമരണങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.