Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പ്രതിമ തകര്‍ക്കുന്ന നവോത്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2019, 04:24 am IST
inEditorial

നവോത്ഥാനം ഉയര്‍ന്ന് പുതിയ മാനങ്ങള്‍ തേടിയിരിക്കുന്നതിന്റെ വിവരങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് നവോത്ഥാനം സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നത്. നവോത്ഥാന നായകന്മാരെത്തന്നെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുകൊണ്ട് പുതിയ നവോത്ഥാനത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിക്കുന്ന ചുവപ്പന്‍ ക്രൗര്യ രാഷ്‌ട്രീയമാണ് അവരുടേത്. തങ്ങള്‍ പറയുന്നതിന് അപ്പുറത്തുള്ള ഒന്നും അംഗീകരിക്കാനും അനുവദിക്കാനും പറ്റില്ല എന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുകളുടേത്.

എറണാകുളത്തെ പൂത്തോട്ട കമ്പിവേലിക്കകത്ത് കമ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ പ്രതിമയാണ് കഴിഞ്ഞ ദിവസം സിപിഎംകാര്‍ തകര്‍ത്തത്. അയ്യങ്കാളിയുടെ ദര്‍ശനവും പ്രവര്‍ത്തനവും ജനമനസ്സുകളില്‍ എങ്ങനെ നിറഞ്ഞു നില്‍ക്കുന്നു എന്നതിനെക്കുറിച്ച് കേരളത്തിലുള്ളവര്‍ക്ക് അറിയാതെ വരില്ല. അതിനാല്‍ത്തന്നെ പ്രതിമ തകര്‍ക്കല്‍ ഒരു ആക്രമണം എന്നതിനേക്കാള്‍ ഗുരുതരമായ മാനങ്ങള്‍ ഉള്ളതാണ്. മൂന്നുപേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.  സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് ഇവര്‍.  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നാണ് പറയുന്നത്.

നവോത്ഥാന പാരമ്പര്യത്തില്‍ അഭിമാനിക്കുകയും പുതിയ നവോത്ഥാന നായകരെ സൃഷ്ടിക്കാനായി വനിതാമതില്‍ എന്ന പ്രഹസനം അരങ്ങിലെത്തിക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് യഥാര്‍ഥ നവോത്ഥാനം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല എന്നുവേണം കരുതാന്‍. വാസ്തവത്തില്‍ കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തിന്റെ ഏഴയലത്തുപോലും നില്‍ക്കാന്‍ യോഗ്യതയില്ലാത്ത കക്ഷിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് ആര്‍ക്കാണറിയാത്തത്. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങളുടെ പേരില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന പാര്‍ട്ടി അക്കാലത്ത് ഇവിടെ മുളച്ചിട്ടുപോലുമില്ലെന്നതാണ് വസ്തുത. ഇത് അവരെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. അതില്‍ നിന്ന് മോചനം നേടാനാവാം അയ്യങ്കാളിയുള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പേരും പ്രതിമയും നിര്‍മാര്‍ജനം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് പൊതുവെ ഇത്തരം അഭിമാനബിംബങ്ങളെ കൂടുതല്‍ ആദരിക്കാനും ബഹുമാനിക്കാനുമാണ് രാഷ്‌ട്രീയക്കാര്‍ തയാറാവുക. അങ്ങനെയിരിക്കെ പൊതുസമൂഹം ആദരവോടെ വണങ്ങിവരുന്ന ഒരു സംസ്‌കാരത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. നേരത്തെ ശ്രീനാരായണ ഗുരുദേവനെ ഘോഷയാത്രയില്‍ നിശ്ചലദൃശ്യത്തിലൂടെ അപമാനിച്ചതും ഇപ്പോഴത്തെ സംഭവവും കൂട്ടിവായിച്ചാല്‍ അവരുടെ മനസ്സിലിരിപ്പ് വ്യക്തമാകും. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കി നേട്ടം കൊയ്യുന്ന അവരുടെ  ജനിതകശീലം മാറാനിടയില്ല.

തങ്ങള്‍ ആരെയാണോ ബഹുമാനിക്കുന്നത് അവരെ മാത്രമേ സമൂഹം വണങ്ങാവൂ എന്ന ഫാസിസ്റ്റ് നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. സാംസ്‌കാരിക രംഗത്തായാലും സാമൂഹിക രംഗത്തായാലും പാര്‍ട്ടിക്ക് ചില നിലപാടുകളുണ്ട്. ആ നിലപാടിലേക്ക് മൊത്തം സമൂഹത്തെയും കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. നവോത്ഥാനം അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താനുള്ള ഒരു ‘പ്രോട്ടീന്‍ പൗഡര്‍’ മാത്രമാണ്. ജനസാമാന്യത്തിന് വെളിച്ചമേകിയവരുടെ സ്മരണ പോലും പാടില്ലെന്ന ധാര്‍ഷ്ട്യത്തിലേക്ക് അനുദിനം അവര്‍ കുതിക്കുകയാണ്.  മനുഷ്യരെ വെട്ടിക്കൊല്ലുമ്പോള്‍ പ്രതിമകളെ തച്ചുതകര്‍ക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. അവര്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം വ്യക്തം: ”ഞങ്ങള്‍ക്കടിപ്പെടണം എല്ലാവരും”. അതു വകവെച്ചുകൊടുക്കണോ എന്ന് ജനസാമാന്യം ചിന്തിച്ച് അഭിപ്രായം പറയാനുള്ള സമയമാണ് സമാഗതമായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.