Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്നു, വന്നു, വന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 06:05 am IST
in Editorial

ഇതൊരു വല്ലാത്ത വരവായിപ്പോയി. വയനാട്ടിലേയ്‌ക്കു ദാ രാഹുല്‍ വരുന്നു എന്ന് ആരെയോ വിരട്ടും പോലെ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞിട്ടു ദിവസം അഞ്ചാറായി. ഓരോ ദിവസവും ഓരോ അടി പിന്നോട്ടുപോകുന്നതല്ലാതെ വരുന്ന ലക്ഷണമില്ല. വയനാട്ടിലേയ്‌ക്ക് ഇല്ല എന്ന മട്ടിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നു താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അഞ്ചു ദിവസം മുന്‍പു പറഞ്ഞത് അപ്പടി വിഴുങ്ങി. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ഒന്നിനുപിറകെ ഒന്നായി പ്രഖ്യാപിക്കുമ്പോഴും വയനാടിന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ല. അവസാനം രാഹുല്‍ പതിവുതട്ടകമായ അമേത്തി തന്നെ മതിയെന്നുവയ്‌ക്കുമോ? എങ്കില്‍പ്പിന്നെ എന്തിനായിരുന്നു ഈ പുകിലൊക്കെ? 

എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാന്‍ രാഹുലിനെന്നല്ല, ഏത് ഇന്ത്യന്‍ പൗരനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പ്രസിഡന്റിനെ എവിടെ മത്സരിപ്പിക്കണമെന്നു തീരുമാനിക്കാന്‍ കോണ്‍ഗ്രസ്സിനുമുണ്ട് സ്വാതന്ത്ര്യം. പക്ഷേ, അതു വിളിച്ചുപറഞ്ഞ സമയവും പിന്നീടതു രാജ്യത്താകെ ചര്‍ച്ചയാക്കി സ്വയം നാണംകെട്ടതും അവിടന്നിങ്ങോട്ടു തുടരുന്ന അനിശ്ചിതത്വവുമൊക്കെ കുറച്ചു ദുരൂഹംതന്നെയാണ്. പ്രസിഡന്റിനുവേണ്ടി ഒരു മണ്ഡലം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസ്?  

സ്വന്തം മണ്ഡലമായ അമേത്തിയില്‍ ബിജെപി അവരുടെ സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ വയനാട് യാത്ര പ്രഖ്യാപിക്കപ്പെട്ടത്. രാഹുലിന്റെ മുന്‍ ഭൂരിപക്ഷം പകുതിയാക്കികുറച്ച തീപ്പൊരിയാണു സ്മൃതി ഇറാനി. ഏതോ സീരിയല്‍ നടിയെന്നും ചാവേര്‍ എന്നുമൊക്കെ പരിഹസിച്ചവര്‍ അന്നു വിറച്ചുപോയി. ആ വിറയല്‍ മാറിയിട്ടില്ലെന്ന പരസ്യ പ്രഖ്യാപനമായിരുന്നില്ലേ ഈ ഒളിച്ചോട്ടശ്രമം? നിഷേധിച്ചിട്ടു കാര്യമില്ല. പക്വതയില്ലാത്ത നേതാവെന്നു തന്നെ വിമര്‍ശിച്ച പാര്‍ട്ടികളേയും നേതാക്കളേയും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. മമത ബാനര്‍ജി പറഞ്ഞതാണു ശരി. രാഹുല്‍ വെറും കുട്ടിയാണ്. എന്തു പറയാന്‍ ! ലക്ഷ്യബോധമില്ലാത്ത പാര്‍ട്ടിക്കു ചിന്താശേഷിയില്ലാത്ത നേതാവ്.

ഇതിനിടയിലും രാഹുല്‍ പറയുന്നുണ്ട്, മോദിയില്‍നിന്നും ബിജെപിയില്‍നിന്നും ഇന്ത്യയെ രക്ഷിക്കുകയാണു തന്റെ ലക്ഷ്യമെന്ന്. സ്വന്തം മണ്ഡലത്തെ കാത്തുസൂക്ഷിക്കാന്‍ പറ്റാത്ത നേതാവ് രാജ്യത്തെ എങ്ങനെ രക്ഷിക്കും?  വോട്ടുചെയ്യേണ്ട ജനങ്ങള്‍ ആ ചോദ്യം ന്യായമായും ഉന്നയിക്കും. സത്യത്തില്‍ വികസനമാണ് ഇന്നു രാഹുലിന്റെ ഏറ്റവും വലിയ ശത്രുവും വെല്ലുവിളിയും. പത്തുകൊല്ലം യുപിഎ ഭരിച്ചപ്പോള്‍ ചെയ്യാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങളാണ് രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ അഞ്ചുവര്‍ഷംകൊണ്ട് എന്‍ഡിഎ ചെയ്തുകഴിഞ്ഞത്.

വികസനമെന്തെന്ന് അവിടുത്തെ ജനം കാണാന്‍ തുടങ്ങിയതു മോദിജിയുടെ വരവോടുകൂടിയാണ്. താനറിയാതെ തന്റെ മണ്ഡലത്തില്‍ വികസനം പാടില്ലെന്നു രാഹുലിനു പറയാനാവില്ലല്ലോ. ആ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് അവിടുത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടിയില്ലാത്തതുകൊണ്ടാണ്, അവിടെനിന്നു രക്ഷപ്പെടാന്‍ രാഹുല്‍ ശ്രമിച്ചതെന്നു വ്യക്തം.

പക്ഷേ, എവിടെ പോകും? ഡല്‍ഹിയില്‍ ആംആദ്മി ഉടക്കി നില്‍ക്കുന്നു. യുപിയില്‍ മായാവതി-അഖിലേഷ് സഖ്യത്തിനു വേണ്ട. വടക്കു കിഴക്കന്‍ മേഖലയിലേയ്‌ക്ക് അടുക്കാന്‍ വയ്യ. ബിജെപിയുമായി നേരിട്ടു പോരാടേണ്ട സ്ഥലത്തൊന്നും കാര്യങ്ങള്‍ സുരക്ഷിതമല്ല. ചിലയിടത്തെങ്കിലും തന്നെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്ന ഇടതുപക്ഷം അഭയം നല്‍കുമെന്നു കരുതി വയനാട്ടിലേയ്‌ക്കു വരാമെന്നു വച്ചപ്പോള്‍ അവര്‍ക്കും മുറുമുറുപ്പ്. എന്തു ചെയ്യും കോണ്‍ഗ്രസ്സും രാഹുലും?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

News

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.