Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആര്‍ക്കുവേണ്ടിയാണ് ഇവിടെയൊരു സര്‍ക്കാര്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2019, 01:45 am IST
in Editorial

ഓച്ചിറയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ വേദനയോടെ പറഞ്ഞ വാക്കുകള്‍ ഇന്നു കേരളത്തില്‍ പെണ്‍മക്കളുള്ള ഓരോ അച്ഛനും പറയാന്‍ ആഗ്രഹിക്കുന്നതാണ്. ഭയമാണ് ഇവിടെ ജീവിക്കാന്‍ എന്നാണ് ആ അച്ഛന്‍ പറഞ്ഞത്. 

പക്ഷേ, ഇവിടെ ജീവിച്ചേ പറ്റൂ. ഈ രാജ്യത്തു ജനിച്ചവര്‍ക്ക് ഇവിടെത്തന്നെ ജീവിക്കാന്‍ അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെട്ടേ പറ്റൂ. കേരളവും ഇന്ത്യയുടെ ഭാഗമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടത്തിനും അനിഷ്ടത്തിനും അനുസരിച്ചു മാത്രമേ ജീവിക്കാവൂ എന്ന നിബന്ധന വയ്‌ക്കാനൊന്നും ഇവിടെ ആര്‍ക്കും അവകാശമില്ല. രാജസ്ഥാനില്‍നിന്നു വന്ന് പ്രതിമകള്‍ നിര്‍മിച്ചു വിറ്റ് ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടു ദിവസം നാലുകഴിഞ്ഞു. നാലുപേരെ പിടികൂടുകയും ചെയ്തു. പക്ഷേ, ഒരു സഖാവിന്റെ മകനായ മുഖ്യപ്രതിയെയും പെണ്‍കുട്ടിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. മുഹമ്മദ് റോഷന്‍ എന്ന ഈ പ്രതിയാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതുകൊണ്ടുതന്നെ പോലീസില്‍ നിന്നു തങ്ങള്‍ക്കു നീതികിട്ടുന്നില്ല എന്ന പരാതി പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉണ്ടുതാനും. പിടിയിലായവര്‍ റോഷന്റെ സുഹൃത്തുക്കളും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. 

വീട്ടില്‍ അതിക്രമിച്ചുകയറി അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കിയാണ് പെണ്‍കുട്ടിയെ പിടികൂടി കൊണ്ടുപോയത്. മുന്‍പും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. നിരന്തരമായ ഭീഷണികളുടെ തുടര്‍ച്ചയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അതിനര്‍ത്ഥം ഭരണകക്ഷിയുടെ തണലുണ്ടെങ്കില്‍, വഴങ്ങാത്ത ആരെയും തന്നിഷ്ടത്തിനു കൈകാര്യംചെയ്യാന്‍ ചിലര്‍ക്ക് ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നാണല്ലോ. എങ്കില്‍ ആ സ്വാതന്ത്ര്യം ആര് അനുവദിച്ചു എന്നും ആര് അതു സംരക്ഷിക്കുന്നു എന്നും കണ്ടെത്തണം. നാടോടിയായാലും ഭരണാധികാരിയായാലും നിയമത്തിനുമുന്നില്‍ വ്യത്യാസമില്ല. അത് അംഗീകരിക്കാന്‍, നാഴികയ്‌ക്കു നാല്‍പ്പതുവട്ടം പാവങ്ങളുടേയും അധ്വാനിക്കുന്നവരുടേയും വനിതകളുടേയും അവകാശത്തേക്കുറിച്ചു പ്രസംഗിക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയും അവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരും തയാറാകണം. 

പ്രണയം നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു കത്തിച്ച ഒരു യുവതി മരണത്തിനു കീഴടങ്ങിയിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു. മൂന്നുസെന്റിലെ വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനു മൃതദേഹം സംസ്‌കരിക്കാന്‍ പോലും സ്വന്തമായി സ്ഥലമില്ലായിരുന്നു. ആരെ പ്രണയിക്കണമെന്നു തീരുമാനിക്കാന്‍ ഇവിടെയുള്ളവര്‍ക്ക് അവകാശമില്ലേ? കൊച്ചിയില്‍ ആക്രമണത്തിനിരയായ മറ്റൊരു യുവതി ഭാഗ്യംകൊണ്ടുമാത്രമാണു രക്ഷപ്പെട്ടത്. കാഞ്ഞിരപ്പള്ളി കോളജിലെ വിദ്യാര്‍ഥിനി ജെസ്‌നയെന്ന യുവതിയെ കാണാതായിട്ടു വര്‍ഷം ഒന്നുതികഞ്ഞു. ഇതുവരെ അവരെക്കുറിച്ച് ഒരുതുമ്പും കണ്ടെത്താന്‍ പൊലീസ് സംവിധാനത്തിനു കഴിഞ്ഞിട്ടില്ല. അന്വേഷണം എങ്ങും എത്തിയിട്ടുമില്ല. 

ഇതിനിടയിലാണ് പാര്‍ട്ടി ഓഫീസില്‍ കുട്ടിസഖാവു തന്നെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന പരാതിയുമായി, പാര്‍ട്ടിക്കാരിയായ മറ്റൊരു യുവതി രംഗത്തുവന്നിരിക്കുന്നത്. നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതു സംബന്ധിച്ച കേസിന്റെ അന്വേഷണമാണ് പീഡനവിവരവും യുവതിയുടെ പ്രസവവിവരവും പുറത്തുകൊണ്ടുവന്നത്. പാര്‍ട്ടി എംഎല്‍എയുടെ പീഡനവിവരം പാര്‍ട്ടിതലത്തില്‍ അന്വേഷിച്ച് ഒതുക്കിതീര്‍ത്തതിനു പിന്നാലെയാണ് ഭരണകക്ഷിക്കു പുതിയ തലവേദനയുമായി പുതിയ പീഡനവാര്‍ത്തയുടെ വരവ്. നാടോടികള്‍ക്കും പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും മാത്രമല്ല പാര്‍ട്ടി സഖാക്കള്‍ക്കുപോലും പെണ്‍മക്കളെക്കുറിച്ച് ആശങ്കയോടെ ജീവിക്കേണ്ട സംസ്ഥാനമായി കേരളം മാറുകയാണ്. ഇവിടെയൊരു സര്‍ക്കാരുള്ളതു ജനസംരക്ഷണത്തിനോ, ജനദ്രോഹികളുടെ സംരക്ഷണത്തിനോ? പൊതുജനത്തിന്റെ ഈ ആശങ്കയ്‌ക്കു സര്‍ക്കാര്‍ മറുപടി നല്‍കിയേ പറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

പുതിയ വാര്‍ത്തകള്‍

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.