Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പരീക്കര്‍; കീഴടങ്ങാന്‍ കൂട്ടാക്കാത്ത പോരാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 03:33 am IST
inEditorial

ശത്രുവിനുമുന്നില്‍ കൈകൂപ്പുന്നതല്ല, നട്ടെല്ല് നിവര്‍ത്തി തിരിച്ചടിക്കുന്നതാണ് പ്രതിരോധമെന്നു പ്രവൃത്തിയിലൂടെ തെളിയിച്ച പ്രതിരോധമന്ത്രി ആയിരുന്നു അന്തരിച്ച മനോഹര്‍ പരീക്കര്‍. പഠിച്ചത് എന്‍ജിനീയറിങ്. പയറ്റിയത് രാഷ്‌ട്രീയരംഗത്ത്. കീഴടക്കിയത് ജനഹൃദയങ്ങളും ശത്രുതാവളങ്ങളും. അതാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര. മുംബൈ ഐഐടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദമെടുത്ത പരീക്കര്‍ എംഎല്‍എ സ്ഥാനത്തെത്തുന്ന ആദ്യ ഐഐടി ബിരുദധാരിയാണ്.

ദൃഢനിശ്ചയം, പക്വത, കാര്യക്ഷമത, ജനസമ്മതി ഇത്രയും ഒത്തുചേര്‍ന്നാല്‍ മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കറെ നേരെ പ്രതിരോധവകുപ്പിന്റെ സുപ്രധാന ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയുടെ റാങ്കിലേയ്‌ക്ക് ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിച്ചു. മേല്‍പറഞ്ഞ ചേരുവകള്‍ ആ വ്യക്തിയില്‍ വേണ്ട പോലെ സംഗമിച്ചതുകൊണ്ടാവാമത്. 

യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണംകൊണ്ട് താറുമാറായ പ്രതിരോധവകുപ്പിന് ദിശാബോധവും കരുത്തും പകരാന്‍ ചുരുങ്ങിയ കാലംകൊണ്ട് പരീക്കറിന് കഴിഞ്ഞു. അധികച്ചുമതലയായി വകുപ്പ് കൈകാര്യം ചെയ്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ തുടക്കം പ്രതിരോധവകുപ്പിന് പുതുജീവന്‍ പകര്‍ന്നിരുന്നു. യുപിഎ കാലത്ത് സേനയ്‌ക്ക് ആവശ്യമായ ആയുധങ്ങളും വിമാനങ്ങളും വാങ്ങാന്‍പോലും പണമില്ലെന്ന് വിലപിച്ച നിലയില്‍നിന്ന്, പ്രതിരോധ വകുപ്പിനെ ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിച്ചതില്‍, മൂന്നുവര്‍ഷം ആ വകുപ്പ് ഭരിച്ച പരീക്കര്‍ വഹിച്ച പങ്ക് വിലപ്പെട്ടതായിരുന്നു. 

സഹനശക്തിയല്ല പ്രഹരശേഷിയാണ് പ്രതിരോധസേനയ്‌ക്ക് വേണ്ടതെന്ന തിരിച്ചറിവ് സേനയുടെ ആധുനികവത്ക്കരണത്തിലേക്ക് വാതില്‍ തുറന്നു. നട്ടെല്ലും ചങ്കുറപ്പുമുള്ള ആ നേതൃത്വം പകര്‍ന്ന ആ ത്മവിശ്വാസവും ഊര്‍ജവും സേനയുടെ സിരകളിലേക്ക് പടര്‍ന്നതിന്റെ തെളിവായിരുന്നു, ഉറി ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനെതിരെ നടന്ന ആദ്യ മിന്നല്‍ ആക്രമണം. അത് സൈന്യത്തെ മാത്രമല്ല രാജ്യത്തെ ആകെത്തന്നെ ഉണര്‍ത്തി. മുംബൈ ഭീകരാക്രമണത്തിന് മുന്നില്‍ പകച്ചുപോയ, നിഷ്‌ക്രിയ ശക്തിയായ ഇന്ത്യ അല്ല ഇതെന്ന് ജനം തിരിച്ചറിഞ്ഞു. 

മൂന്നുതവണ ഗോവയുടെ മുഖ്യമന്ത്രിയായ പരീക്കര്‍, ഒരു നിര്‍ണായകഘട്ടത്തില്‍ ഗോവയിലേക്ക് തിരിച്ചുപോകേണ്ടിവന്നത്, അവിടുത്തെ അദ്ദേഹത്തിന്റെ ജനസമ്മതിയുടെ തെളിവാണ്. 2017ലെ  നിയമസഭാതെരഞ്ഞെടുപ്പിനുശേഷം, ബിജെപി സര്‍ക്കാരിന് പിന്തുണനല്‍കാന്‍ ഘടകകക്ഷികള്‍ വച്ച നിബന്ധന പരീക്കര്‍തന്നെ മുഖ്യമന്ത്രിയാകണം എന്നതായിരുന്നു. അദ്ദേഹം മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. സാഹചര്യങ്ങളെ അറിഞ്ഞു ക്രിയാത്മകമായി പ്രതികരിക്കുന്ന ഈ പരീക്കര്‍ശൈലി വിജയിക്കാതിരുന്നത് മരണത്തിനുമുന്നില്‍ മാത്രമാണ്. അതിര്‍ത്തി കാക്കുന്ന ഭടന്റെ ആത്മവീര്യത്തോടെ ക്യാന്‍സറിനോട് ചെറുത്തുനിന്ന പോരാട്ടവീര്യം, അനിവാര്യമായ കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോകാന്‍ മാത്രമേ ഉപകരിച്ചുള്ളു. വിദേശത്ത് അടക്കമുള്ള വിദഗ്ധ ചികിത്സയ്‌ക്കുശേഷവും അന്തിമവിജയം മരണം കയ്യടക്കി. പോരാളികളുടെ മികവിന്റെ അളവുകോല്‍ ജീവിത ദൈര്‍ഖ്യമല്ലല്ലോ, പോര്‍വീര്യമല്ലേ ? മനോഹര്‍ പരീക്കര്‍ എന്ന പ്രതിരോധമന്ത്രി ഓര്‍മ്മിക്കപ്പെടുന്നത്, ചെറിയൊരു കാലാംശംകൊണ്ട് ഇന്ത്യന്‍ പ്രതിരോധസേനയ്‌ക്ക് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പേരിലായിരിക്കും. ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.