Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതും വലതും സര്‍വനാശത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 03:39 am IST
inEditorial

അടുത്ത ലോക്‌സഭയുടെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. 40 ദിവസം പൂര്‍ത്തിയാകുമ്പോള്‍ കേരളം പോളിംഗ് ബൂത്തിലേക്ക് നടന്നുചെല്ലും. സംസ്ഥാനത്തെ പ്രബലമായ ഇടതു-വലത് മുന്നണികള്‍ അന്തംവിട്ട രീതിയിലാണ് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് എന്തുസംഭവിക്കുമെന്ന് വ്യക്തമായ ബോധ്യമുണ്ട്. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ല. കേരളത്തിന് പുറത്ത് കമ്യൂണിസ്റ്റുകളുടെ സ്ഥിതിയും മറിച്ചല്ല. മുങ്ങിച്ചാകുമ്പോള്‍ പരസ്പരം വാരിപ്പുണരുംപോലെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും എത്തിക്കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇവര്‍ ഇരുധ്രുവങ്ങളിലാണെന്നാണ് ഇരുപാര്‍ട്ടികളും അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ 2004 ലെ തെരഞ്ഞെടുപ്പുപോലെ ഇത്തവണയും വാരിപ്പുണരാന്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ മത്സരം ഏത് രീതിയിലായാലും പാര്‍ലമെന്റില്‍ ബിജെപിയെ ഒറ്റപ്പെടുത്താന്‍ ഒരുമിച്ചുനില്‍ക്കുമെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. 2004 ലെ ചതി ഇരുമുന്നണികളിലെയും അണികളും ജനങ്ങളും ഓര്‍മ്മിക്കുമെന്നുറപ്പായി.

തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ സര്‍വനാശത്തിലേക്കാണ് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റുകള്‍ എത്തിപ്പെടാന്‍ പോകുന്നത്. അതിന്റെ കേളികൊട്ടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയിലെ ഘടകകക്ഷികള്‍ മാത്രമല്ല, ഇടതു മുന്നണിയിലെ ചിലരും പിന്നില്‍ കത്തിയുമായാണ് പിറകെ നടക്കുന്നത്. ഏത് നിമിഷവും അത് പ്രയോഗിച്ചേക്കാം. കോണ്‍ഗ്രസ് മുന്നണിയിലെ മുഖ്യകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ചോദിച്ച ഒരു സീറ്റുകൂടി നല്‍കിയിരുന്നെങ്കില്‍ യുഡിഎഫിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു. ഒപ്പംകിടക്കുന്നവരാണെങ്കിലും ഘടകകക്ഷിക്ക് ഒരു സീറ്റ് കൂടി നല്‍കാന്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടായില്ല. മഹാസഖ്യത്തിലെ കോണ്‍ഗ്രസിതര കക്ഷിക്കാര്‍ ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ കാലുവാരുമോ എന്ന പേടി. കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മാത്രമല്ല, മുസ്ലീം ലീഗിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടല്ലൊ. പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടാതിരുന്നാല്‍ വലിയ അപകടമാണെന്നാണ് കോണ്‍ഗ്രസിന്റെ പേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പ്രതിപക്ഷമാകാന്‍ തക്ക നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. അതിലും താഴെയാകുമോ സീറ്റ് നില എന്നാണവരുടെ ഭയം.

കേരളത്തിലെ ഭരണമുന്നണി ഇടതു ജനാധിപത്യമുന്നണി. പക്ഷേ ജനാധിപത്യം അവര്‍ക്ക് പേരിലേയുള്ളൂ. മത്സരരംഗത്ത് സിപിഎം-സിപിഐ കക്ഷികള്‍ മാത്രം. 20 സീറ്റില്‍ 16-4 എന്നീ പ്രകാരം സീറ്റുകള്‍ പങ്കുവച്ചു. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്നപോലെ ജനാധിപത്യ പാര്‍ട്ടികള്‍ കാഴ്ചക്കാരായല്‍മതി എന്ന മനോഭാവമാണവര്‍ക്ക്. സിപിഎം അക്രമത്തിലും കൊലപാതകത്തിലും വിശ്വസിക്കുന്നില്ലെന്ന് വലിയ വര്‍ത്തമാനം പറയുമ്പോഴും അക്രമരാഷ്‌ട്രീയത്തിന്റെ പെരുന്തച്ചനെ സ്ഥാനാര്‍ത്ഥിയാക്കി സമാധാനമാഗ്രഹിക്കുന്ന ജനങ്ങളെ പരിഹസിക്കാനാണ് സിപിഎം തയ്യാറായത്. അതോടൊപ്പം ജയരാജത്രയങ്ങളില്‍ നിന്നും കണ്ണൂര്‍ രാഷ്‌ട്രീയത്തെ മോചിപ്പിക്കുന്ന രഹസ്യനീക്കവും സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലുണ്ടെന്ന് വ്യക്തം.

ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയാണ് പി. ജയരാജനെ വടകരയില്‍ നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപതിയെപ്പോലെ വാഴുന്ന ജയരാജനെ കണ്ണൂരിന്റെ രാഷ്‌ട്രീയ മണ്ഡലങ്ങളില്‍നിന്നും അപ്രസക്തനാക്കാമെന്നുള്ള ഒരുവിഭാഗം ഉന്നതനേതാക്കളുടെ ആസൂത്രിത നീക്കമാണ് ഇതിന്പിന്നില്‍ എന്നാണ് സൂചന. എട്ടുവര്‍ഷമായി ജില്ലാ സെക്രട്ടറിയായി തുടരുന്ന ജയരാജനുപകരക്കാരനായി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.വി. ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും കൊലക്കേസുകളും വടകര മണ്ഡലത്തില്‍ സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. വടകരയില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് അസ്വസ്ഥതയുണ്ട്. വടകരയില്‍ അല്‍പ്പം സ്വാധീനമുള്ള വീരന്റെ പാര്‍ട്ടിക്ക് പ്രത്യേകിച്ച്. ഏതായാലും യുഡിഎഫിനെന്ന പോലെ എല്‍ഡിഎഫിനും സര്‍വനാശമാണ് വരാന്‍ പോകുന്ന ജനവിധി സമ്മാനിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.