Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാ’യുദ്ധ’ത്തിന് അരങ്ങൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 01:45 am IST
inEditorial

പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഇനി രാജ്യം തെരഞ്ഞെടുപ്പുചൂടിലേക്ക്. അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങളുമായി ‘ചൗക്കിദാര്‍’ ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആ ചൗക്കീദാരെ കള്ളനെന്ന് ചൂണ്ടിക്കാട്ടി മറ്റൊരാള്‍ രംഗത്തുവരുന്നു എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും ഹാസ്യാത്മകമായ വശം. അറുപതു വര്‍ഷം രാജ്യം ഭരിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് ഇന്നും പൂര്‍ണമായി കരകയറാന്‍ കഴിയാത്ത അവസ്ഥയുണ്ടായെങ്കില്‍ അതിന് ഉത്തരം പറയേണ്ടവര്‍ എങ്ങനെയെങ്കിലും തട്ടിക്കൂട് ഭരണത്തിനായി ഒരുങ്ങിയിരിക്കുകയാണ്.

ഭാരതത്തെ പ്രഭാവശാലിയായ രാജ്യമാക്കാനുള്ള ശ്രമം അതിന്റെ എല്ലാ ആര്‍ജവത്തോടെയും നടത്തുമ്പോള്‍ അതിനെ എങ്ങനെ തകര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതിനായി ഛിദ്രശക്തികളെയൊക്കെ കൂടെ കൂട്ടി മഹാഗട്ബന്ധന്‍നിലേക്ക് നീങ്ങുന്നു. രാജ്യത്തെ എങ്ങനെ നയിക്കാമെന്നതിനല്ല അവര്‍ പ്രാധാന്യം കൊടുക്കുന്നത്. ഇപ്പോഴത്തെ ഭരണത്തെ എങ്ങനെ പുറത്തിറക്കാമെന്നതിനാണ്. കാരണം അങ്ങേയറ്റത്തെ സാധാരണക്കാരനും ഭരണത്തിന്റെ തണലുകിട്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. അങ്ങനെ വരുമ്പോള്‍ രാജ്യം മുടിക്കുന്നവര്‍ക്ക് രക്ഷയുണ്ടാവില്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മുമ്പോട്ടുപോകാനാവില്ല. അതുകൊണ്ടാണ് എന്‍ഡിഎ ഭരണകൂടത്തെ അട്ടിമറിക്കാന്‍ തല്‍പരകക്ഷികളെ കൂടെക്കൂട്ടി കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്.

രാജ്യത്തിന്റെ ഭാവിഭാഗധേയം യുവാക്കളിലാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് മോദി ഭരണകൂടം യുക്തിസഹവും ക്രിയാത്മകവുമായി പദ്ധതികളും നടപടികളുമായി മുന്നേറുന്നത്. ‘ജയ്ജവാന്‍ ജയ്‌കിസാന്‍’ എന്നത് വെറും മുദ്രാവാക്യം മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ അടിയറ വച്ചവരും രാജ്യം ഛിന്നഭിന്നമായിത്തീരണമെന്ന് ആഗ്രഹിച്ച് നടക്കുന്നവരും ഒന്നായി ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ രംഗത്താണ്. അവരുടെ കൂട്ടുകെട്ടിന്റെ ഉള്ളറകളിലേക്ക് ചെറുതായൊന്ന് ഊളിയിട്ടാല്‍ തന്നെ താല്‍പര്യം വ്യക്തമാവും. അങ്ങനെ പരിശോധിക്കാനും വിചിന്തനം ചെയ്യാനും ആരും തയാറാവരുതെന്ന അജണ്ട കൈവശമുള്ളതിനാലാണ് ഇന്നത്തെ ഭരണാധികാരിയെ ‘കള്ളനെന്ന്’ മുദ്രകുത്തി പ്രചാരണം നടത്തുന്നത്.

യഥാര്‍ത്ഥ കള്ളന്മാരും കൊള്ളക്കാരും ആരാണെന്ന് ഇതിനകം ജനസാമാന്യം അറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഭരണത്തിന്റെ ആധികാരികതയും അതിലെ സുതാര്യതയും എന്താണെന്ന് ഇന്ന് രാജ്യത്തിലെ കൊച്ചു കുട്ടിക്കു കൂടി അറിയാനായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് നിശ്ചയമായും കിട്ടുന്നത് നരേന്ദ്ര മോദി എന്ന ചൗക്കിദാറിനാണ്. അത്തരമൊരാള്‍ കാവല്‍ നില്‍ക്കുന്നതിനാലാണ് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഒന്നുംചെയ്യാനാവാത്തത്. അത് അവരെ അക്ഷരാര്‍ഥത്തില്‍ അരിശപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രതികരണമാണ് പ്രധാനമന്ത്രിക്കുപ്പായം കൊതിച്ചിരിക്കന്നയാളുടെ പ്രലപനങ്ങള്‍.

എങ്ങനെയാണ് കള്ളത്തരം നടത്തേണ്ടതെന്നും കൊള്ളയടിക്കേണ്ടതെന്നും ചിന്തിച്ചിരിക്കുന്നവര്‍ക്ക് അതല്ലാതെ മറ്റൊന്നും തോന്നില്ല. നരേന്ദ്ര മോദിയെ മ്ലേച്ഛമായി വിശേഷിപ്പിക്കുന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്. മോദിയുടെ വിദേശയാത്രയെ പരിഹസിച്ചവര്‍ ബാലകോട്ട് സംഭവത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പാകിസ്ഥാന്‍ എങ്ങനെ ഒറ്റപ്പെട്ടു എന്ന് വിശകലനം ചെയ്തില്ല. ലോകരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചതിന്റെ നിദര്‍ശനമായിരുന്നു അത്. ഇങ്ങനെ ഓരോ കാര്യത്തിലും നരേന്ദ്ര മോദി ആര്‍ജവത്തോടെ ചെയ്ത കാര്യങ്ങളെ വക്രീകരിച്ചും വളച്ചൊടിച്ചും മുമ്പോട്ടുപോവുന്ന സംഘവും ആദര്‍ശ പ്രചോദിതമായ ഭരണനേതൃത്വവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഏപ്രില്‍ 11 മുതല്‍ ഏഴു ഘട്ടമായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. കൊള്ളക്കാര്‍ക്ക് രാജ്യം വിട്ടുകൊടുക്കാന്‍ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ തയാറാവില്ല എന്നുതന്നെ വിശ്വസിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

പുതിയ വാര്‍ത്തകള്‍

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.