Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇമ്രാന്റെ വിലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2019, 02:39 am IST
inEditorial

സമാധാന നീക്കത്തിന് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസ്താവിച്ചിരിക്കുന്നു. അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ പാക്‌സൈന്യം വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് ഇമ്രാന്‍ഖാന്റെ വിലാപം. സമാധാന ശ്രമങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ എന്നും. മറത്തും പൊറുത്തും ഇന്ത്യ സമാധാന ചര്‍ച്ചയ്‌ക്കിരിക്കുമ്പോഴെല്ലാം വളഞ്ഞവഴിയിലൂടെ നുഴഞ്ഞുകയറി ഇന്ത്യന്‍ സൈന്യത്തെ വകവരുത്താനാണ് പാകിസ്ഥാന്‍ ശ്രമിച്ചുപോന്നത്. സമാധാനത്തിനും സൗഹൃദത്തിനുമായി വാജ്‌പേയി സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിച്ചത് ലോക രാജ്യങ്ങളുടെയെല്ലാം അഭിനന്ദനത്തിന് വഴിവെച്ചതാണ്. ലാഹോറിലേക്ക് ബസ് സര്‍വീസ് ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കിടയിലും സുഗമമായ സഞ്ചാരസൗകര്യമൊരുക്കിയതും വാജ്‌പേയി സര്‍ക്കാരായിരുന്നു. പ്രതിഫലമായി പാകിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയത് കാര്‍ഗില്‍ യുദ്ധമാണ്. യുദ്ധത്തിന് മുന്നിട്ടിറങ്ങുന്ന പാകിസ്ഥാന്‍ തോറ്റോടുന്ന ചരിത്രമാണുള്ളത്.

പാക് പ്രധാനമന്ത്രിമാര്‍ എല്ലാക്കാലത്തും പട്ടാളത്തിന്റെ അജ്ഞാനുവര്‍ത്തികളാണ്. ഇന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ചരിത്രാവബോധം കുറവായതുകൊണ്ടാകാം ഇപ്പോള്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. ഏറ്റവും ഒടുവില്‍ 41 ധീരജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തെ ഒട്ടുമിക്ക രജ്യങ്ങളും അപലപിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്നതിന് ഇന്ത്യക്ക് അമേരിക്ക ഉള്‍പ്പെടെ പലരാജ്യങ്ങളും പിന്തുണ നല്‍കി. ഇറാന്‍, ഇറാഖ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളും പാകിസ്ഥാന്‍ ഭീകരരെ ഉല്‍പ്പാദിപ്പിച്ച് അതിര്‍ത്തിയിലേക്ക് അയയ്‌ക്കുന്നതിനെതിരെ താക്കീതും നല്‍കി. ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നത്. പാകിസ്ഥാനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നതിന് എന്തുതെളിവാണ് ഇന്ത്യയിലുള്ളതെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിക്കാട്ടിയ തെളിവുകള്‍ ലോകത്തിന് ബോധ്യപ്പെട്ടു.

അതുകൊണ്ടുതന്നെയാണ് ഐക്യരാഷ്‌ട്രസഭ പാകിസ്ഥാന്റെ നടപടിയെ അപലപിച്ചത്. സര്‍വകക്ഷിയോഗത്തില്‍ മുതിര്‍ന്ന നേതാക്കളെ ആരേയും അയയ്‌ക്കാത്ത സിപിഎം നാടാകെ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഏത് രാജ്യത്തിനുവേണ്ടിയാണ് ശബ്ദിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനെ കുറ്റപ്പെടുത്താത്ത ഒരേ ഒരു രാജ്യം ചൈനയാണെങ്കിലും ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. പണ്ട് ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ചൈനാ ചാരന്മാരെന്ന് പേരെടുത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി. ആ കക്ഷി പിളര്‍ന്ന് സിപിഎം നിലവില്‍വന്നപ്പോള്‍ ചൈനയ്‌ക്ക് വേണ്ടി വിടുപണി ചെയ്യുന്നതാണ് അവരുടെ മുഖ്യതൊഴില്‍. ചൈന ഇന്ത്യന്‍ മണ്ണില്‍ റോഡുവെട്ടാനും നുഴഞ്ഞുകയറാനും അടുത്തിടെ ശ്രമിച്ചപ്പോള്‍ ചൈനയ്‌ക്കുവേണ്ടി വാദിച്ചവരാണവര്‍. അഞ്ചാംപത്തികളെന്ന പേരുനിലനിര്‍ത്താനാണ് സിപിഎം ഇപ്പോഴും ശ്രമിക്കുന്നത് എന്നുവേണം കരുതാന്‍.

ഭീകരാക്രമണത്തെ തുടര്‍ന്ന് മൗലാന മസൂദ് അസ്ഹര്‍ എന്ന കൊടുംഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ലോകം അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ വിലക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കിക്കഴിഞ്ഞു. മാര്‍ച്ചില്‍ ഐക്യരാഷ്‌ട്ര സംഘടന രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനം ഫ്രാന്‍സ് ഏറ്റെടുക്കുന്നതോടെ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. ഐക്യരാഷ്‌ട്രസഭയുടെ 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഊഴമനുസരിച്ച് അംഗങ്ങള്‍ തമ്മില്‍  മാറിമാറിയാണ് ഏറ്റെടുക്കുന്നത്. രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ ബാലാക്കോട്ടില്‍ ജയ്ഷിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത് 350ല്‍ അധികം ഭീകരരെ വധിച്ചതോടെ അന്തംവിട്ട പാകിസ്ഥാന്റെ വെപ്രാളം തുടര്‍ന്നാല്‍ അവര്‍ വിയര്‍ക്കുക തന്നെ ചെയ്യും. കാരണം മറ്റൊന്നുമല്ല, പേടിച്ചുരണ്ട് വാലും ചുരുട്ടിക്കഴിഞ്ഞവരല്ല ഡല്‍ഹിയില്‍ ഭരണത്തിലുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഒരംഗത്തിനെങ്കിലും പോറലേറ്റാല്‍ പത്തിരട്ടിയാവും തിരിച്ചടി. അതറിഞ്ഞുകൊണ്ടുതന്നെയാവണം ഇമ്രാന്റെ വിലാപം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.