Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനമനസ്സില്‍ ഒരേ സ്വരം: ജയ് ഹോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 03:45 am IST
inEditorial

ജയ്ഹോ! നൂറ്റിയിരുപതുകോടി ഭാരതീയര്‍ അഭിമാനത്തോടെ മുഴക്കുന്ന ഈ വാക്കില്‍ എല്ലാം നിറഞ്ഞുനില്‍ക്കുന്നു. പന്ത്രണ്ടുദിവസം മുമ്പ് കശ്മീരിലെ പുല്‍വാമയില്‍ നമ്മുടെ നാല്‍പ്പതിലേറെ ജവാന്മാരുടെ ജീവനെടുത്ത രാക്ഷസീയതയുടെ നട്ടെല്ല് തകര്‍ത്ത തിരിച്ചടിയുടെ വീറുംവാശിയും പോരാട്ടവീര്യവും നിറഞ്ഞുനില്‍ക്കുന്നുണ്ട് ആ വാക്കില്‍. ഭാരതത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിവെക്കേണ്ട ദിനമായി ഫെബ്രുവരി 26 മാറി. മാനവികതയും മനുഷ്യത്വവും ദേശീയതയും സൗഹാര്‍ദവും സാഹോദര്യവും അയല്‍പക്ക ബന്ധവും എന്തെന്നറിയാത്ത പാക്കിസ്ഥാന്റെയും അവര്‍ തീറ്റിപ്പോറ്റുന്ന ഭീകരതയുടേയും ഇളകിയാട്ടത്തെ അടിച്ചമര്‍ത്താന്‍ ഭാരതത്തിന്റെ പന്ത്രണ്ട് വ്യോമസേനാ പൈലറ്റുകള്‍ക്കായി. 

ഭീകരരെ തേനും പാലും ഊട്ടിവളര്‍ത്തുന്ന പാക്കിസ്ഥാന്റെ മണ്ണില്‍കടന്ന് 21 മിനിറ്റാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ തീ തുപ്പിയത്. ഇന്നലെ പുലര്‍ച്ചെ 3.30ന് അതിര്‍ത്തികടന്ന വിമാനങ്ങള്‍ 3.45ന് ബലാകോട്ടിലും 3.48ന് മുസഫറാബാദിലും 3.58ന് ചകോതിയിലുമായി ഏതാണ്ട് ആയിരം കിലോ ബോംബാണു വര്‍ഷിച്ചത്. ജെയ്ഷെ മുഹമ്മദ് എന്ന കാട്ടാള സംഘടനയുടെ നെടുംതൂണ് തകര്‍ന്നുവീണു. അതിന്റെ തലവന്‍ മസൂദ് അസറിന്റെ അടുത്തബന്ധു യൂസഫ് അസര്‍ ഉള്‍പ്പെടെ ഒട്ടേറെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച ഭീകരന്മാരും ആക്രമണത്തില്‍ തവിടുപൊടിയായി. ഖൈബര്‍ പക്തൂണ്‍ മേഖലകളിലെ പ്രത്യേക ഇടങ്ങളില്‍ പാക്കിസ്ഥാന്‍ ഒരുക്കിക്കൊടുത്ത ഒളിയിടങ്ങളിലാണ് ജെയ്ഷെ മുഹമ്മദ് പരിശീലനക്യാമ്പുകള്‍ നടത്തിയിരുന്നത്. പരിശീലനം നേടിയ ഭീകരരെ യഥാസമയം അതിര്‍ത്തി കടത്തിവിടുന്നതും പാക് സൈനികരായിരുന്നു. ജെയ്ഷെയുടെ ആല്‍ഫ കണ്‍ട്രോള്‍ യൂണിറ്റാണ് ഇന്ത്യ നശിപ്പിച്ചത്. 

ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല സമിതിയില്‍ തിരിച്ചടിക്ക് എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് നല്‍കി. അവര്‍ രാജ്യത്തിന്റെ വിശ്വാസം കാത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനായിരുന്നു പൂര്‍ണചുമതല. 2016ല്‍ നടന്ന മിന്നലാക്രമണം കരസേനയുടെ നടപടിയായിരുന്നെങ്കില്‍ ഇന്നലെ വ്യോമസേന ആ ചുമതല ഏറ്റെടുത്തു. കടുകിടതെറ്റാതെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി സുരക്ഷിതരായി മടങ്ങുകയും ചെയ്തു. 

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവജാഗ്രത പുലര്‍ത്തുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ അതീവ തന്ത്രപരമായ നീക്കമാണ് ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള നയതന്ത്രനീക്കങ്ങള്‍ നടത്തുമ്പോള്‍തന്നെ അവരെ സസൂക്ഷ്മം വീക്ഷിക്കുകയുമായിരുന്നു. കരസേനയുടെ നീക്കം പ്രതീക്ഷിച്ച പാക്കിസ്ഥാനെ വ്യോമസേന ഞെട്ടിച്ചുകളഞ്ഞു. സമാധാനം ഉയര്‍ത്തിക്കാട്ടി വീരജവാന്മാരുടെ ജീവന്‍വെച്ച്  കളിക്കാനാവില്ല എന്ന കൃത്യമായ മറുപടിയിലൂടെ ഭാരതത്തിന്റെ ആത്മാഭിമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. 

2016ല്‍ ഭാരതം നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാന്‍ ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. മതിയായ തെളിവുകള്‍ നിരത്തി ഭാരതം വിവരം പുറത്തുവിട്ടപ്പോഴാണ് നില്‍ക്കക്കള്ളിയില്ലാതെ അവര്‍ ശരിവച്ചത്. എന്നാല്‍ ഇത്തവണ മിന്നലാക്രമണം നടന്നതിനെക്കുറിച്ച് ആദ്യം പാക്കിസ്ഥാനാണ് പ്രതികരിച്ചത്. അതിനാല്‍ത്തന്നെ  അവരുടെ ‘ഭീകര നട്ടെല്ലി’ലൂടെയാണ് ഇന്ത്യന്‍ ആക്രമണം തുളഞ്ഞുകയറിയിരിക്കുന്നത് എന്ന് ഉറപ്പ്. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെങ്കിലും ഒരു നാശനഷ്ടവും വരുത്താന്‍ സാധിച്ചില്ലെന്നും വേണ്ടസമയത്തു തിരിച്ചടിക്കുമെന്നുമുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണം ഒരു മുഖം രക്ഷിക്കലായേ കാണാനാകൂ. 

ഈ സൈനിക നടപടിയെ ഇന്ത്യയില്‍ പാര്‍ട്ടിഭേദമില്ലാതെ എല്ലാവരും കലവറയില്ലാതെയാണ് പിന്തുണച്ചിരിക്കുന്നത്. അത്രമാത്രം രോഷമാണ് പാക്കിസ്ഥാനെതിരെയുള്ളതെന്ന് അര്‍ഥം. ധീരജവാന്മാരുടെ ഒരുതുള്ളി ചോരയും പാഴാവില്ലെന്നു പ്രഖ്യാപിച്ച ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യവും തിരിച്ചടി ആഗ്രഹിച്ച ജനകോടികളും ആവേശപൂര്‍വം വിളിക്കുകയാണ്: ഭാരത് മാതാ കി ജയ്! ശഠനോട് ശാഠ്യമല്ലാതെ മറ്റുവഴിയില്ലെന്ന് വ്യക്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.