കടയ്ക്കല്‍: മക്കളുടെ മുന്നിലിട്ട് യുവതിയായ വീട്ടമ്മയെ കുത്തിക്കൊന്നു. കടയ്ക്കല്‍ പാങ്ങലുകാട് ഗണപതിനട റാഫി മന്‍സിലില്‍ റംലാബീവിയാണ് (35) മരിച്ചത്. ഇന്നലെ രാത്രി 9.45നായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘത്തിലൊരാള്‍ വീട്ടിനുള്ളില്‍ കയറി മുളകുപൊടി മുഖത്തേക്ക് വലിച്ചെറിഞ്ഞശേഷം റംലയെ കുത്തുകയായിരുന്നു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന റംലാബീവി മക്കളോടൊപ്പമാണ് താമസം.
പുറത്തേക്ക് ഓടിയ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് സംഭവം ആദ്യമറിയുന്നത്.
രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി ഇവര്‍ പറയുന്നു. റംലാബീവിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്തെ വീടുകളില്‍ നിന്നുള്ള സി.സി.ടി.വി കാമറകളില്‍ നിന്ന് അക്രമികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ഷാജിയാണ് റംലയുടെ ഭര്‍ത്താവ്. മക്കള്‍: റാഫി(15), റിഫാന്‍(12)
പ്രതികരിക്കാൻ ഇവിടെ എഴുതുക: