തിരുവനന്തപുരം: അധികാരത്തിന്റെ ഗര്‍വില്‍ എല്ലാവരെയും വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ കരുതുന്നത് മൗഢ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്‍എസ്എസ് പോലെ ഉന്നത പാരമ്പര്യമുള്ള ഒരു സമുദായിക സംഘടനയെ കോടിയേരി അധിക്ഷേപിച്ചത് അപലനീയമാണ്. സാമൂഹ്യ സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി നിലപാടെടുക്കാനും എല്ലാവിധ സ്വാതന്ത്ര്യവുമുള്ള രാഷ്‌ട്രമാണിത്.
തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്‌ട്രമല്ലെന്ന് കോടിയേരി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
















