കോഴിക്കോട്: കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാസ്ക്കര്‍റാവു സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള ‘നവോത്ഥാനം – ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തിലുള്ള ഏകദിന സെമിനാര്‍ ഇന്ന്.
കോഴിക്കോട് മാവൂര്‍ റോഡിലെ ഹോട്ടല്‍ യാഷ് ഇന്റര്‍നാഷണലില്‍ രാവിലെ 10ന് ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ അംഗം ഡോ.സി.ഐ. ഐസക്, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ഭാരതീയ വിചാരകേന്ദ്രം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് സ്മാരകസമിതി ട്രസ്റ്റി കെ.ആര്. ഉമാകാന്തന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: