Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഗമണില്‍ റോപ് വേ തകര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 23, 2019, 03:18 pm IST
inKerala

മൂലമറ്റം: വാഗമണ്‍ കോലാഹലമേട്ടില്‍ റോപ്പ് വേ (ബര്‍മ്മാ ബ്രിഡ്ജ്) തകര്‍ന്ന് വിനോദസഞ്ചാരികളായ 12 പേര്‍ക്ക് പരിക്ക്. സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള യാത്രയുടെ ഭാഗമായി എത്തിയ അങ്കമാലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് വാഗമണ്‍ അഡ്വഞ്ചര്‍ ടൂറിസത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി. പരമാവധി രണ്ട് പേര്‍ മാത്രം കയറേണ്ടിടത്ത് കൂടുതല്‍ പേര്‍ കയറിയതാണ് അപകട കാരണം.

മഞ്ഞപ്ര ചുരുളി സെ. ജോര്‍ജ് ദേവാലയത്തിന്റെ കീഴിലുള്ള സണ്‍ഡേ സ്‌കൂളിലെ അധ്യാപകരായ സിസ്റ്റര്‍ അനൂഷ, സിസ്റ്റര്‍ ജ്യോതിസ്, റിയ ചെറിയാന്‍, ജോയ്‌സി വര്‍ഗീസ്, റിനി തോമസ്, ജിസ്മി പൗലോസ്, അല്‍ഫോണ്‍സാ മാത്യു, ഷൈബി വര്‍ഗീസ്, മേരിക്കുട്ടി ജോയി, സൗമ്യ ബിബിന്‍, കുര്യന്‍ ബാബു, അമൃത ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിസ്റ്റര്‍ ജ്യോതിസ്, ജോയ്‌സി വര്‍ഗീസ്, സൗമ്യ ബിബിന്‍ എന്നിവര്‍ക്ക് കാലിനും നടുവിനും അസ്ഥികള്‍ക്ക് പൊട്ടലുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ആത്മഹത്യാ മുനമ്പിന് സമീപം രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച തൊട്ടിലാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ തകര്‍ന്നത്. സണ്‍ഡേ സ്‌കൂളില്‍ നിന്ന് 25 പേരടങ്ങുന്ന സംഘമാണ് രാവിലെ വാഗമണിലെത്തിയത്. ഇവരില്‍ ആദ്യം കുറച്ച് പേര്‍ റോപ്പ് വേയിലുടേ കടന്ന് പോയി. പിന്നാലെ കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവശങ്ങളിലും കമ്പി കെട്ടി കയര്‍ കോര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന റോപ്പ് വേയില്‍ ആളുകള്‍ കയറുന്നതോടെ ഇത് ‘റ’ ഷേപ്പിലാകും. പിന്നീട് ഈ കമ്പിയില്‍ പിടിച്ച് കയറില്‍ ചവിട്ടി വേണം 60 മീറ്റര്‍ ദൂരമുള്ള റോപ്പ് വേ പിന്നിടാന്‍. 

പറഞ്ഞത് കേള്‍ക്കാതെ എല്ലാവരും ഒരുമിച്ച് കയറിയെന്നും ഇതുമൂലമാണ് കയര്‍ പൊട്ടി അപകടമുണ്ടായതെന്നുമാണ് ഇവിടെയുണ്ടായിരുന്ന സുരക്ഷാ ജീവലക്കാരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. റോപ്പ് വേ പൊട്ടിയതോടെ താഴെ പാറയും കല്ലും മുള്ളും നിറഞ്ഞയിടത്തേക്കാണ് സഞ്ചാരികള്‍ വീണത്. ഒപ്പമുണ്ടായിരുന്നവരും വാഗമണ്‍ പോലീസും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ഈരാട്ടുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അടച്ചിട്ടിരുന്ന റോപ്പ് വേയില്‍ അനുവാദമില്ലാതെയാണ് ഇവര്‍ കയറിയതെന്ന് ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി. വിജയന്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് വാഗമണ്‍ എസ്‌ഐ ബഷീര്‍ ജന്മഭൂമിയോട് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.