പാലക്കാട്: അഖിലേന്ത്യാ ടെക്സ്റ്റയില്‍സ് ഫെഡറേഷന്റെ (ഭാരതീയ വസ്‌ത്രോദ്യോഗ് കര്‍മചാരി മഹാസംഘ് ) 19ാം െ്രെതവാര്‍ഷിക ദേശീയ സമ്മേളനം 23, 24 തീയതികളില്‍ പാലക്കാട് നടക്കും. 23ന് ഉച്ചയ്‌ക്ക് രണ്ടിന് ബിഎംഎസ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ സംഘടന സെക്രട്ടറി ബി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാരായ ജയന്ത്‌ലാല്‍, എസ്. മല്ലേശം, ബിഎംഎസ് സൗത്ത് സോണ്‍ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, മഹാസംഘ് പ്രസിഡന്റ് എന്‍. ചിദംബരസ്വാമി, ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ റീചാരിയ, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംഘടനാ സെക്രട്ടറി സി.വി. രാജേഷ് എന്നിവര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികളെത്തും.
















