Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുരുക്ക് മുറുകി; കേരള ബാങ്ക് തുലാസില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 18, 2019, 07:16 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന ബാങ്കായ കേരളബാങ്ക് രൂപീകരണം അനിശ്ചിതത്വത്തില്‍. ജില്ലാ സഹകരണ ബാങ്കുകളെ തങ്ങളുടെ വരുതയിലാക്കി കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയെങ്കിലും റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ ബാങ്ക് രൂപീകരണം നീളാന്‍ സാധ്യത. 

ജില്ലാ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് തീരുമാനം എടുക്കുന്നതിനായി് ഇന്നലെ വിളിച്ചു ചേര്‍ക്കാനിരുന്ന പൊതുയോഗം അവസാന നിമിഷം റദ്ദാക്കി.  ജില്ലാ സഹകരണ ബാങ്കില്‍  അംഗ്വതം എടുത്തിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളെയാണ്  യോഗത്തിലേക്ക് വിളിച്ചത്.

ലയനം സാധ്യമാക്കാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ വേണമെന്ന നിയമം ഭേദഗതി ചെയ്ത് യോഗത്തില്‍ പങ്കെടുക്കുന്നവരുടെ മൂന്നില്‍ രണ്ട് എന്നാക്കിയ ശേഷമായിരുന്നു പൊതുയോഗത്തിന് നോട്ടീസ് നല്‍കിയത്. യോഗത്തിന് 14 ദിവസത്തിനു മുമ്പ് നോട്ടീസ് നല്‍കണം എന്ന നിയമവും പാലിച്ചില്ല.  ഇത് ചോദ്യം ചെയ്ത് ചില സംഘങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി തീരുമാനം എതിരാകുമെന്ന് ഭയന്നാണ് യോഗം അടിയന്തരമായി റദ്ദാക്കിയത്. 

പൊതുയോഗം കൂടുന്നതിനെതിരെ നബാര്‍ഡും ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. ജില്ലാ സഹകരണ ബാങ്കില്‍ പാക്‌സ് സഹകരണ സംഘങ്ങളെ കൂടാതെ ക്രഡിറ്റ് സംഘങ്ങള്‍, ഹൗസിംഗ്, മില്‍മ തുടങ്ങിയ മേഖലകളിലെ സംഘങ്ങളും അംഗത്വം എടുത്തിട്ടുണ്ട്. ഇവരെ ഒഴിവാക്കി പൊതുയോഗം കൂടുന്നതിനെതിരെ ചില സംഘങ്ങള്‍ നബാര്‍ഡിനെ സമീപിച്ചു.

അംഗത്വം എടുത്തിട്ടുള്ളതും പ്രവര്‍ത്തന ക്ഷമമായിട്ടുള്ള എല്ലാ സംഘങ്ങളെയും പൊതുയോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് നബാര്‍ഡ് ആവശ്യപ്പെട്ടു. നബാര്‍ഡും കടുത്ത നിലപാട് എടുത്തതോടെ കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തിലായി. കേരളബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. മാര്‍ച്ച് 31ന് മുമ്പ് ഇവ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് കേസുകളൊന്നും പാടില്ല എന്നായിരുന്നു പ്രധാന നിര്‍ദേശം.

നിലവില്‍ ഹൈക്കോടതിയില്‍ ലയനം സംബന്ധിച്ച ഹര്‍ജികള്‍ നിലനില്‍ക്കുന്നു. കൂടാതെ നബാര്‍ഡിന്റെ കടും പിടുത്തവും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ കേരള ബാങ്ക് രൂപീകൃതമാകുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മൂന്നാം വാര്‍ഷികാഘോഷത്തിലും കേരള ബാങ്ക് രൂപീകൃതമാകില്ലെന്ന് ഉറപ്പായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

പുതിയ വാര്‍ത്തകള്‍

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.