പാലക്കാട്: പാലക്കാട് ഒന്നരക്കോടി രൂപയുടെ വന്‍ കുഴല്‍പ്പണവേട്ട. സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് കുഴല്‍പ്പണം കടത്തുന്നതിനിടെ പാലക്കാട് വച്ചാണ് അഞ്ചംഗസംഘത്തെ പോലീസ് പിടികൂടിയത്.
കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക്, മഹാരാഷ്‌ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്.
















