ഗൂഡല്ലൂര്‍/ബത്തേരി: വീട്ടിനുള്ളില്‍ പുലിയെ കണ്ടെത്തി. പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ പറമ്പില്‍ രായിന്റെ വീട്ടിലാണ് ഇന്നലെ പകല്‍ പന്ത്രണ്ട് മണിയോടെ പുലിയെ കണ്ടത്.
വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് പുലിയെ കണ്ടെത്തിയത്. ബന്ധുവീട്ടിലെ വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു ദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും പ്രത്യേക ശബ്ദം കേട്ടതിനെ തുടര്‍ന്ന് ശ്രദ്ധയോടെ പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീടിനുള്ളില്‍ നിന്നും പുലിയെ പിടിക്കാനുള്ള നടപടികളാരംഭിച്ചു.
ബിദര്‍ക്കാട് റേഞ്ച് ഓഫീസര്‍ മനോഹരന്റെ നേതൃത്വത്തിലുള്ള മുപ്പതോളം അംഗങ്ങള്‍ കൂട്ടിനുള്ളിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: