തിരുവനന്തപുരം: നെട്ടുകാൽത്തേരി ജയിൽ വളപ്പിൽ തോക്കുമായി അജ്ഞാത സംഘം.വ്യാഴാഴച്ച രാത്രി പന്ത്രണ്ടരയോടേ തുറന്ന ജയിലിലെ കുന്നെന്ന് അറിയപ്പെടുന്ന ഭാഗത്ത് നിന്ന് വെടിയൊച്ച കേട്ടു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർ ഈ ഭാഗത്തേക്ക് പോയത്. തുടർന്ന് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
നാലോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. തടവുകാർ കഴിയുന്ന ബാരക്കിനും ജയിൽ ഓഫീസിനും 300 മീറ്റർ അകലെയാണ് തോക്കുമായെത്തിയ സംഘത്തെ കണ്ടത്. രാവിലെ സ്ഥലത്ത് നടന്ന പരിശോധനയിൽ ഹെഡ് ലൈറ്റും, ഒരു മൊബൈൽ ഫോണും ലഭിച്ചു. ജയിൽ അധികൃതരുടെ പരാതിയിൽ നെയ്യാർ ഡാം പോലീസ് കേസെടുത്തു.
ജയിൽ വളപ്പിൽ കടന്നത് വേട്ട സംഘമെന്ന് പോലീസ് കരുതുന്നുണ്ടെങ്കിലും പ്രമാദമായ പല കേസുകളിലും ശിക്ഷിക്കപെട്ടവരും വിവിധ രാഷ്‌ട്രീയ കൊല കേസുകളിൽ ഉൾപെട്ട് ശിക്ഷയനുഭവിക്കുന്നവരും ഉള്ള ജയിൽ വളപ്പിൽ തോക്കുമായി അജ്ഞാത സംഘം എത്തിയത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.സുരക്ഷാ വീഴ്‌ച്ചയെ കുറിച്ച് പരാതികളും ഉയർന്നിട്ടുണ്ട്.
















