ആലപ്പുഴ: കിഫ്ബിയെ പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ലെന്ന് യുഡിഎഫ് സഹയാത്രികന്‍ ജി. സുധാകരന്‍. എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനരാവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനം പഠിച്ച് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ കിഫ്ബിയെ സമാന്തര സര്‍ക്കാരാക്കി മാറ്റാന്‍ ശ്രമിച്ചുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. അത് അനുവദിക്കാന്‍ പാടില്ല. താന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ വലിയ നിര്‍മാണ പദ്ധതികളില്‍ ഭൂരിഭാഗവും കിഫ്ബിയുടെ ധനസഹായത്തോടെയായിരുന്നു. കിഫ്ബി സര്‍ക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും നിയന്ത്രണത്തിലായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.















